പാക്കിസ്ഥാനെതിരെ നിയമഭേദഗതി ബിൽകൊണ്ടുവരാൻ അമേരിക്ക

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പാക്കിസ്ഥാനെ പ്രഖ്യാപിക്കാൻ അമേരിക്ക. ഇതുസംബന്ധിച്ച് യുഎസ് കോൺഗ്രസിൽ നിയമഭേദഗതി ബിൽ അവതരിപ്പിച്ചതായാണ് റിപ്പോർട്ട്.

അന്തർദേശീയ തലത്തിൽ പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്നതുമായി ബന്ധപ്പെട്ട് 90 ദിവസത്തിനുള്ളിൽ പ്രസിഡന്റ് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് മുപ്പത് ദിവസത്തിനുള്ളിൽ സ്റ്റേറ്റ് സെക്രട്ടറി തുടർ റിപ്പോർട്ടും സമർപ്പിക്കും. ബിൽ സംബന്ധിച്ച് നാല് മാസത്തിനുള്ളിൽ ഔദ്യോഗിക തീരുമാനം എടുക്കും.

പാക്കിസ്ഥാൻ അമേരിക്കയുടെ ശത്രിരാജ്യങങൾക്കും സംഘടനകൾക്കും സഹായം നൽകുന്നതായി അമേരിക്കൻ കോൺഗ്രസ് അംഗവും ഭീകര വിരുദ്ധ ഉപസമിതി അധ്യക്ഷനുമായ ടെഡ്‌പോ വ്യക്തമാക്കി. ഇത് അമേരിക്കയുടെ മാത്രം വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉറിയിലെ സൈനിക കേന്ദ്രത്തിലുണ്ടായ തീവ്രവാദി ആക്രമണത്തെ ടെ പോ അപലപിച്ചു. ഇത് പാക്കിസ്ഥാന്റെ നിരുത്തരവാദിത്തപരമായ നടപടിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഉറി എന്നും പാക്കിസ്ഥാൻ  സൃഷ്ടിക്കുന്ന സുരക്ഷാ വെല്ലുവിളിയ്ക്ക് ഇന്ത്യ നിരന്തരമായി ഇരയാവുന്നതായും അദ്ദേഹം വ്യക്തമാക്കി.

US lawmakers move bill to designate Pakistan as a terrorist state.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top