ആകെ കൺഫ്യൂഷനായല്ലോ!!

ചൈനയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്താ താരം ഒരു നായയാണ്. ഒന്നും രണ്ടുമല്ല എട്ട് ഐ ഫോൺ 7 സ്മാർട്ട് ഫോണുകളാണ് ഈ നായയ്ക്ക് സ്വന്തമായുള്ളത്. കേട്ട് കണ്ണുമിഴിക്കേണ്ട,സംഗതി സത്യമാണ്!!

കോകോ എന്ന ഈ നായ അത്ര നിസ്സാരക്കാരനല്ല.ബിസിനസ്സുകാരനായ വാങ് ജിയലിന്റെ മകൻ വാങ് സികോങ്ങിന്റെ വളർത്തുനായയാണ് ഇത്.മൂവായിരം കോടി ഡോളറിന്റെ ആസ്തിയുള്ള വാങ് സികോങ്ങിന് ഈ ഫോണുകൾക്ക് വേണ്ടി ചെലവാക്കിയ ആറുലക്ഷത്തോളം രൂപ എത്ര നിസ്സാരം!

അറുപതിായിരത്തിനും എൺപതിനായിരത്തിനും ഇടയിലാണ് ഈ ഓരോ ഫോണുകളുടെയും വില. ഫോണുകൾക്കൊപ്പം പോസ് ചെയ്യുന്ന കോകോയുടെ ചിത്രങ്ങൾ ലോകമെങ്ങും ശ്രദ്ധ നേടിയിരിക്കുകയാണ്. ചൈനീസ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വാങ് സികോങ്ങ് വാർത്ത പുറത്തുവിട്ടത്.

അതിസമ്പന്നനായ കോകോ ഇതാദ്യമായല്ല വാർത്തകളിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് ആപ്പിൾ വാച്ചുകളാണ് മുതലാളി കോകോയ്ക്ക് വേണ്ടി വാങ്ങിനല്കിയത്.ഇത് കൈകളിൽ കെട്ടി പോസ് ചെയ്ത ഫോട്ടോകളും അന്ന് വൈറലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top