അമേരിക്കൻ സൈന്യത്തിന് നേരെ രാസായുധ പ്രയോഗം

ഇറാഖിലെ അമേരിക്കൻ സൈന്യത്തിന് നേരെ ഐഎസ് രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ടുകൾ. മോസൂളിനടുത്തുള്ള അമേരിക്കയുടെ വ്യോമതാവളത്തിന് നേരെയാണ് രാസായുധ പ്രയോഗം നടന്നതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ ഉള്ളത്.
റസംശയം സ്ഥിരീകരിച്ചാൽ അമേരിക്കൻ സൈന്യത്തിനുനേരെ ഇറാഖിലുണ്ടാകുന്ന ാദ്യ രാസായുധ പ്രയോഗമായിരിക്കും ഇത്.
മസ്റ്റാർഡ് ഏജന്റ് നിറച്ച റോക്കറ്റാണ് സൈന്യത്തിന് നേരെ ഉപയോഗിച്ചതെന്നാണ് സൂചന. പ്രാഥമിക പരിശോധനയിൽ വാതക സാന്നിദ്ധ്യം തിരിച്ചറിഞ്ഞു.
സെപ്തംബർ 20 നാണ് രാസായുധപ്രയോഗം നടന്നത്. എന്നാൽ സൈനികരിലാർക്കും പരിക്കില്ല. രാസായുധ പ്രയോഗിച്ചെന്നുകരുതി ഇറാഖിലെ ദൗത്യത്തിൽനിന്ന് പിന്മാറില്ലെന്ന് പെന്റഗൺ വ്യക്തമാക്കി.
Islamic State may have fired chemical weapon at US troops in Iraq.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News