കേരളത്തിൽ അരുണാചൽ മോഡൽ ആവർത്തിക്കാൻ ബിജെപി

കേരളത്തിൽ മുന്നേറ്റമുണ്ടാക്കാനും സ്വാധീനം വർദ്ധിപ്പിക്കാനും ബിജെപിയുടെ പുതിയ നീക്കം. ബി.ജെ.പി.യുടെ ദേശീയ കൗൺസിലിനു ശേഷം ലോക്‌സഭ തെരഞ്ഞെടുപ്പു മുൻനിർത്തി സംഘടനാ തലത്തിൽ പുതിയ മാറ്റങ്ങൾക്കു ഒരുങ്ങുകയാണ് പാർട്ടി.

കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകൾ രണ്ടായി വിഭജിച്ചു പ്രവർത്തനം തുടങ്ങാനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ നിർദ്ദേശിച്ചിരിക്കുന്നത്. അരുണാചൽ മോഡലിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളിൽ നിന്ന് സ്വാധീനമുള്ളവരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മൂന്നുവർഷം കൊണ്ട് 15 നേതാക്കളെയെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം.

അമിത് ഷാ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്ന് അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷിക്കുന്നത് 12 സീറ്റുകളാണ്. അരുണാചലിൽ എൻഡിഎ മുഖ്യമന്ത്രി അടക്കമുള്ളവരെ സ്വാധീനിച്ച് ബിജെപി കോൺഗ്രസ് മന്ത്രിസഭയെ താഴെയിറക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top