മുംബെയിൽ ദേശീയ സുരക്ഷാ സേന ഇറങ്ങി

മുംബെയിലെ ഉറാനിൽ തോക്കുധാരികളെ കണ്ടെന്ന് വിദ്യാർത്ഥികൾ നൽകിയ വിവരത്തെ തുടർന്ന് നഗരത്തിൽ ദേശീയ സുരക്ഷാ ഗാർഡിനെ വിന്യസിച്ചു.
മുംബെയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് എൻഎസ്ജിയെ വിന്യസിച്ചിരിക്കുന്നത്. മഹാരാഷ്ട്രാ പോലീസിനും ഭീകര വിരുദ്ധ സേനയ്ക്കും നാവികസേനയ്ക്കുമൊപ്പം ചേർന്ന് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
Read More: ഭീകരാക്രമണ സാധ്യത; മുംബെയിൽ അതീവ ജാഗ്രത
ഓപ്പറേഷന് നേതൃത്വം നൽകാനാണ് സുരക്ഷാ ഗാർഡിനെ വിന്യസിച്ചിരി ക്കുന്നത്. ഉറാൻ എജ്യുക്കേഷൻ സൊസൈറ്റി സ്‌കൂളിലെ വിദ്യാർഥികളാണ് നാവികസേനാത്താവളമായ ‘ഐ.എൻ.എസ്. അഭിമന്യു’വിന് സമീപം സായുധരെ കണ്ടതായി വിവരം നൽകിയത്. സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാൽ വിവരം ഉടൻ അറിയിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജവഹർലാൽ നെഹ്‌റു തുറമുഖവും ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററും ഉറാന്റെ സമീപ പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഈ മേഖലയിൽ ശക്തമായ സുരക്ഷയൊരുക്കിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് ട്വീറ്റ് ചെയ്തു.
navy-on-highest-alert-after-schoolchildren-spot-men-carrying-arms-in-uran
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.