ഹർത്താലിനെതിരെ കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ എം.എൽ.എ.

യു.ഡി.എഫ്. ആഹ്വാനം ചെയ്ത തിരുവനന്തപുരം ഹർത്താൽ പലയിടത്തും അനാവശ്യ അക്രമത്തിലേക്ക് വഴിമാറിയപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഭിന്ന സ്വരം. നേരത്തെ തന്നെ ഹർത്താലുകൾക്കെതിരെ നിലപാടെടുത്ത നേതാക്കൾ അവരുടെ നിലപാടുകൾ ആവർത്തിച്ചു. അക്കൂട്ടത്തിൽ ഇന്ന് വി.ഡി. സതീശന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ല. അത് കൊണ്ട് തന്നെ ഇന്നത്തെ യു.ഡി.എഫ്. ഹര്‍ത്താലിനോടും ഉള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. പതിറ്റാണ്ടുകളായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുടര്‍ന്ന് പോരുന്ന ഈ കാലഹരണപ്പെട്ട സമരമാര്‍ഗ്ഗത്തോട് സമൂഹത്തില്‍ ഉള്ളത് പോലെ തന്നെ കോണ്‍ഗ്രസിലും രണ്ടഭിപ്രായമുണ്ട്.

ഹര്‍ത്താല്‍ വിരുദ്ധ പോരാട്ടത്തില്‍ രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് കുറച്ചു നാളുകളായി നടന്നു വരുന്നത്. അത് ക്രമേണ വിജയം കാണുക തന്നെ ചെയ്യും. ഇന്നത്തെ യു.ഡി.എഫ്. ആഹ്വാനം ചെയ്ത തിരുവനന്തപുരം ജില്ലാ ഹര്‍ത്താല്‍ ഒഴിവാക്കപ്പെടെണ്ടത് തന്നെ ആയിരുന്നു എന്നാണു എന്‍റെ നിലപാട്.

vd satheeshan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top