ഇന്ത്യൻ സൈനികർക്ക് അഭിനന്ദനവുമായി മനോഹർ പരീക്കർ

manohar parrikar

പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച ഇന്ത്യൻ സൈനികർക്ക് അഭിനന്ദനവുമായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം സൈനികർക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ച 2.30നാണ് ഇന്ത്യ പാക്കിസ്ഥാന്റെ നിയന്ത്രണ രേഖ മറികടന്ന് ആക്രമണം നടത്തിയത്. പാക് അതിർത്തിയിലെ ഭീകരതാവളങ്ങൾക്കെതിരെയായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം.

ആക്രമണത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു. സമാധാനം സ്ഥാപിക്കണമെന്ന പാക്കിസ്ഥാന്റെ ആഗ്രഹത്തെ ബലഹീനതയായി കാണരുതെന്നും ഷെരീഫ് പറഞ്ഞു. സംഭവത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽ്കകുകയും ചെയ്തിരുന്നു.

Indian Army, Pak Attack, Manohar parikar, India,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top