വിശാലും വരലക്ഷ്മിയും വേർ പിരിഞ്ഞു

വര്‍ഷങ്ങള്‍ നീണ്ട  പ്രണയം തകര്‍ന്നു,  വിശാലും വരലക്ഷ്മിയും പിരിഞ്ഞു വരലക്ഷ്മി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വളരെനാളായി ഇരുവരും പിരിഞ്ഞുവെന്നതരത്തില്‍ ഗോസിപ്പ് പരന്നിരുന്നു.

എന്നാല്‍ ഇപ്പോഴാണ് പ്രതികരണവുമായി വരലക്ഷ്മി എത്തിയത്. വിശാല്‍ കാരണം പല അവസരങ്ങളും പാഴായി എന്നാണ് വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വേര്‍പിരിയലുകള്‍ വേറൊരു തലത്തില്‍ എത്തിയിരിക്കുന്നു. ഏഴു വര്‍ഷം നീണ്ടു നിന്ന പ്രണയ ബന്ധം അയാള്‍ തന്റെ മാനേജര്‍ മുഖേന പിരിയുന്നതായി അറിയിക്കുന്നു. ഈ ലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് ? എവിടെയാണ് സ്നേഹം? എന്നാണ് വരലക്ഷ്മിയുടെ ട്വീറ്റ്.

നടന്‍ ശരത് കുമാറിന്റെ മകളായ വരലക്ഷ്മി നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ സമയത്ത് അച്ഛനെതിരെ വിശാല്‍ നടത്തിയ പോരാട്ടത്തില്‍ വിശാലിനെ പിന്തുണച്ചിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More