Advertisement

പുനീത് സഹായിച്ചിരുന്ന 1800 വിദ്യാർത്ഥികളുടെയും പഠനച്ചെലവ് ഏറ്റെടുത്ത് വിശാൽ

November 1, 2021
Google News 2 minutes Read

അകാലത്തിൽ വിടപറഞ്ഞ കന്നഡ നടൻ പുനീത് രാജ്കുമാറിൻറെ സംരക്ഷണത്തിലുള്ള 1800 വിദ്യാർത്ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് തമിഴ് നടൻ വിശാൽ. മികച്ച നടനെന്നതിലുപരി മനുഷ്യസ്നേഹി കൂടിയായിരുന്നു പുനീത്. പിതാവ് രാജ്കുമാർ നൽകിവരുന്ന സേവനപ്രവർത്തനങ്ങൾക്കു പുറമെ 45 സൗജന്യ സ്കൂളുകൾ, 26 അനാഥാലയങ്ങൾ, 19 ഗോശാലകൾ, 16 വൃദ്ധസദനങ്ങൾ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. കൂടാതെ 1800 വിദ്യാർത്ഥികളുടെ പഠനച്ചെലവ് നടത്തിയിരുന്നതും പുനീത് ആയിരുന്നു.

Read Also : വൈകിയാണെങ്കിലും നീതി ലഭിച്ചു; സത്യം എല്ലാ കാലത്തും മറച്ചുവയ്ക്കാനാകില്ല; ബിനീഷ് കോടിയേരി

പുനീതിൻറെ വിയോഗത്തോടെ അനാഥരായ ആ 1800 വിദ്യാർത്ഥികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് തമിഴ് നടൻ വിശാൽ. വിശാലും ആര്യയും ഒന്നിക്കുന്ന എനിമി എന്ന ചിത്രത്തിൻറെ ഹൈദരാബാദിൽ വച്ചുനടന്ന പ്രീ-റിലീസിനിടെയായിരുന്നു വിശാൽ ഇക്കാര്യം അറിയിച്ചത്.

”പുനീത് രാജ്കുമാർ ഒരു നല്ല നടൻ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തെ പോലെ ഒരു ഡൗൺ ടു എർത്ത് സൂപ്പർ സ്റ്റാറിനെ ഞാൻ കണ്ടിട്ടില്ല. നിരവധി സാമൂഹിക പ്രവർത്തനങ്ങളും നടത്തി. അടുത്ത വർഷം മുതൽ പുനീത് രാജ്കുമാറിൽ നിന്ന് സൗജന്യ വിദ്യാഭ്യാസം നേടുന്ന 1800 വിദ്യാർഥികളെ ഏറ്റെടുക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു” വിശാൽ പറഞ്ഞു.

Story Highlights : Vishal to take over- the educational expenses- of 1800 students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here