പാക്കിസ്ഥാന് തിരിച്ചടി, സാർക് ഉച്ചകോടിയിൽനിന്ന് ശ്രീലങ്കയും പിൻമാറി

സാർക് ഉച്ചകോടിയിൽനിന്ന് ശ്രീലങ്കയും പിൻമാറി. ഇതോടെ ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സാർക് ഉച്ചകോടിയിൽ പങ്കെടുക്കില്ല. ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് നിലവിൽ ഉച്ചകോടിയിൽനിന്ന് പിന്മാറിയിട്ടുളളത്.

19ആം സാർക് ഉച്ചകോടി 2016 നവംബർ 9, 10 തീയതികളിൽ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലാണ് നടക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യം ഉച്ചകോടിയിൽ പങ്കെടുക്കാൻ ഉതകുന്നതല്ലെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാലിദ്വീപ്, നേപ്പാൾ എന്നിവയാണ് മറ്റ് സാർക് രാജ്യങ്ങൾ.

Sri Lanka joins India, 3 others boycott saarc summit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top