Advertisement

ബാരാമുള്ള ആക്രമണം; ജവാൻ കൊല്ലപ്പെട്ടു

October 3, 2016
Google News 1 minute Read

ജമ്മുകാശ്മീരിലെ ബാരാമുള്ളയിൽ ഇന്നലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് ഇട്ട സ്വദേശിയായ ബിഎസ്എഫ് ജവാൻ നിതിൻ ആണ് കൊല്ലപ്പെട്ടത്.

അതേ സമയം സൈനിക ക്യാമ്പിൽ ആക്രമിച്ച് കടക്കാൻ ശ്രമിച്ച എല്ലാ ഭീകരരും രക്ഷപ്പെട്ടതായി സുരക്ഷാസേന അറിയിച്ചു.
രണ്ട് ഭീകരരെ വധിച്ചെന്നായിരുന്നു രാത്രിയിൽ പുറത്തുവന്ന റിപ്പോർട്ടുകലെങ്കിലും എല്ലാവരും രക്ഷപ്പെട്ടതായാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്.

ആക്രമണത്തെ തുടന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ സേനാ മേധാവികളുടെ യോഗം വിളിച്ച് സ്ഥികൃഗതികൾ വിലയിരുത്തി. ഏത് ആക്രമണത്തിനും സൈന്യം തിരിച്ചടി നൽകുമെന്ന് ലേയിലെത്തിയ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

ജമ്മുകാശ്മീർ ബാരാമുള്ളയിലെ ജൻബസ്‌പോരയിൽ ഇന്നലെ രാത്ര പത്തരയ്ക്കാണ് റൈഫിൾസ് ക്യാമ്പിനുനേരെ ആക്രമണം നടന്നത്. ബിഎസ്എഫ് ജവാൻമാർ ഉണ്ടായിരുന്ന ബങ്കറിനു നേരെ അക്രമികൾ ഗ്രനേഡ് എറിയുകയും ചെയ്തിരുന്നു.

ഇതോടൊപ്പം ജമ്മുവിലെ പൂഞ്ചിലും പഞ്ചാബിലെ ഗുരുദാസ്പൂരിലും നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം നടന്നു. സൈന്യം ഈ നീക്കത്തെ ശക്തമായി പ്രതിരോധിച്ചതായും സേന വ്യക്തമാക്കി.

Baramulla Attack: 1 Security Personnel Dead, Terrorists Have Fled.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here