യുദ്ധങ്ങളോട് അനുകമ്പയില്ല, എന്നാല്‍ ഇങ്ങോട്ട് ആക്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കണം

മുബൈ ഭീകരാക്രമണത്തിലെ ജീവിക്കുന്ന രക്ത സാക്ഷി കമാന്റോ മനേഷിന്  പ്രത്യക്ഷത്തില്‍ യുദ്ധങ്ങളോട് ‘അനുകമ്പ’യില്ല. എങ്കിലും അദ്ദേത്തിന് യുദ്ധത്തെപ്പറ്റി വ്യക്തമായ കാഴ്ചപാടുകളുണ്ട്.
ചില ഘട്ടങ്ങളില്‍ യുദ്ധം അനിവാര്യമാണ്. ഒരിക്കലും മറ്റൊരു രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഇന്ത്യ ഭീഷണിയാകാറില്ല. ശാന്തി മാത്രം ആഗ്രഹിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഉറങ്ങിക്കിടക്കുന്ന സിംഹത്തെ തട്ടിയുണര്‍ത്തിയാല്‍ ആദ്യമൊക്കെ സംയമനം പാലിച്ചെന്ന് വരും. എന്നാല്‍ അത് തുടര്‍ന്നാല്‍ സ്ഥിതി മാറും.
ഇങ്ങോട്ട് ആക്രമണം ഉണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കണം. ഒരിക്കലും ഓരു രാജ്യത്തെ അങ്ങോട്ട് പോയി ആക്രമിക്കുന്ന രീതി ഇന്ത്യയ്ക്കില്ല. എന്നാല്‍ ഇങ്ങോട്ട് അത്തരം നടപടി ഉണ്ടായാല്‍ വന്നത് പോലെ ആരും തിരിച്ച് പോകുകയും ഇല്ല എന്നതാണ് ഇന്ത്യയുടെ ചരിത്രവും. മനേഷ് പറയുന്നു.

2008 നവംബറില്‍ മുബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടി മാരകമായി പരിക്കേറ്റ മലയാളി സൈനികനാണ് കമാന്റോ മനേഷ്. എന്‍ എസ് ജി അംഗമായിരുന്ന മനേഷ് അന്ന് നടന്ന ആക്രമണത്തില്‍ പാതി ജീവനാണ് നാടിന് വേണ്ടി നല്‍കിയത്. മുബൈ ആക്രമണത്തിനിടെ ഗ്രനേഡ് ചീള് തലയില്‍ തറച്ച് ഇദ്ദേഹത്തിന്റെ വലതുഭാഗം തളര്‍ന്നുപോയിരുന്നു. രാജ്യത്തിനു വേണ്ടി നടന്ന ഓപ്പറേഷന്‍ വിജയ്, രക്ഷക്, അമന്‍, ഇഫാസത്ത്, പരാക്രം, ബ്ലാക് ടൊര്‍ണാഡോ തുടങ്ങിയ കമാന്റോ ഓപ്പറേഷനുകളില്‍ പങ്കാളിയായിരുന്നു മനേഷ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top