പാകിസ്ഥാൻ പെൺകുട്ടിക്ക് ട്വീറ്റ് നൽകിയ സുഷ്മ സ്വരാജാണ് ഇന്നത്തെ താരം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജിൽ നിന്നും ഇത്തരം ട്വീറ്റ് ആരും പ്രതീക്ഷിച്ച് കാണില്ല.

പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് അൽപ്പം മുമ്പാണ് പാകിസ്ഥാനിൽ നിന്നും 19 പെൺകുട്ടികൾ അടങ്ങുന്ന സംഘം ഡെൽഹിയിൽ എത്തിയത്.

ഇവർക്ക് ആശ്വാസമേകിയായിരുന്നു സുഷ്മാ സ്വരാജിന്റെ ട്വീറ്റ്. ഇവരുടെ സുഖസൗകര്യങ്ങളിൽ തനിക്ക് ആകുലതയുണ്ടായിരുന്നു, കാരണം പെൺകുട്ടികൾ എല്ലാവരുടേയുമാണ് എന്നതായിരുന്നു സുഷ്മയുടെ ട്വീറ്റ്.

ഡെൽഹിയിൽ നടക്കുന്ന ഗ്ലോബൽ യൂത്ത് പീസ് ഫെസ്റ്റിവലിന്റെ ഭാഗമായി പാകിസ്ഥാനിൽ നിന്നുമുള്ള 19 പെൺകുട്ടികൾ ഇന്ത്യയിൽ വന്നിരുന്നു. തിരിച്ച് പോകുന്നതിൽ ആശങ്കരായ ഇവർക്ക് ആശ്വാസമേകി കൊ്ണ്ടാണ് സുഷ്മയുടെ ട്വീറ്റ് വന്നത്. ആലിയ ഹരീർ എന്ന പെൺകുട്ടിക്കായിരുന്നു സുഷ്മ ട്വീറ്റ് ചെയ്തത്.

sushma swaraj, twitter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top