ധീരമായ പ്രതിഷേധത്തിന്റെ വീഡിയോ ; ഡോ.അപ്പാറാവുവിന് വിദ്യാർത്ഥിയുടെ പ്രഹരം

സമരത്തെ നേരിടുന്ന രീതിയിലൂടെ കുപ്രസിദ്ധി നേടിയ വൈസ് ചാന്‍സലര്‍ ഡോ.അപ്പാറാവുവിന് തന്റെ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രഹരം. ജനാധിപത്യപരവും ധീരവുമായ ഒരു പ്രതിഷേധം അപ്പാറാവു നേരിട്ടിട്ടുണ്ടാവില്ല! സാധാരണ ഒരു ബിരുദ ദാന ദിനമായി അവസാനിക്കേണ്ടിയിരുന്ന ചടങ്ങു പക്ഷെ ഭാരതത്തിലെ സമര ചരിത്രങ്ങളിൽ ഇടം നേടിയതിനു കാരണമായത് സുങ്കണ വെല്‍പുല എന്ന വിദ്യാർത്ഥി.
വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദസര്‍ട്ടിഫിക്കറ്റ് നല്‍കാറുള്ളപ്പോള്‍ സാധാരണകേള്‍ക്കാറുള്ള കരഘോഷത്തേക്കാള്‍ എത്രയോ ഉച്ചത്തില്‍ അപ്പാറാവു ഇന്നൊരു കരഘോഷംകേട്ടു. തലച്ചോറിൽ ഒരു ഇടിമുഴക്കംപോലെ അതദ്ദേഹത്തെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ടാകും ! പ്രതിഷേധത്തിന്റെ ചൂടും അറിഞ്ഞു കാണും.
ഹൈദ്രബാദ് സെന്‍ട്രല്‍ യൂണിവേര്‍സിറ്റിയില്‍ ബിരുദദാനചടങ്ങില്‍ ഒരു യുവാവ് തന്റെ ബിരുദസര്‍ട്ടിഫിക്കറ്റ് നീട്ടിനില്‍ക്കുന്ന അപ്പാറാവുവിന്റെ മുന്നില്‍ ശാന്തനായി താങ്കളില്‍ നിന്നും ഇത് താന്‍ സ്വീകരിക്കില്ല എന്ന് പറഞ്ഞു. മയപ്പെടുത്താൻ അപ്പാറാവു ശ്രമിച്ചു. പക്ഷെ സുങ്കണ വെല്‍പുല എന്ന ആ വിദ്യാര്‍ത്ഥിയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ അദ്ദേഹത്തിന്റെ ചെങ്കോലും മകുടവും ഉടഞ്ഞുവീണു. അദ്ദേഹത്തിന്റെ ഔദ്വോഗികജീവിതത്തില്‍ ഇതാദ്യമാകാം ഇങ്ങനെയൊരനുഭവം. ബിരുദസര്‍ട്ടിഫിക്കറ്റ്, അതിന്റെ ജേതാവ് നിഷേധിക്കുന്നതു കണ്ട് ആ സദസ്സ് ഇളകിമറിഞ്ഞത് അദ്ദേഹം മരിക്കുംവരെ മറക്കാന്‍ ഇടയില്ല !
സ്വപ്‌നങ്ങൾ പാതിവഴിയിൽ മുറിഞ്ഞു പോയ അനേകം രോഹിത് വെന്മുലമാരുടെ വിജയമായാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേര്‍സിറ്റി വിദ്യാർഥികൾ ഈ സംഭവത്തെ വിലയിരുത്തുന്നത്.
വീഡിയോ കാണുക
⇓
UoH scholar refuses to accept PhD degree from VC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here