സ്വാശ്രയ പ്രശ്‌നം; കരുണ, കണ്ണൂർ കോളേജുകൾക്കെതിരെ റിപ്പോർട്ട് നൽകും

സ്വാശ്രയ പ്രവേശന വിഷയത്തിൽ ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷ്ണർ ബി എസ് മാവോജി. എംബിബിഎസ് കോഴ്‌സിലേക്കുള്ള സ്‌പോട് അഡ്മിഷൻ നടപടികളുമായി സഹകരിക്കാത്ത കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകൾക്കെതിരെയാണ് പ്രവേശന കമ്മീഷ്ണർ റിപ്പോർട്ട് സമർപ്പിക്കുക.
സ്‌പോർട് അഡ്മിഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാനായില്ലെന്ന് അദ്ദേഹം കോടതിയെ അറിയിക്കും.
സ്‌പോർട്ട് അഡ്മിഷൻ നടപടികളുമായി സഹകരിക്കാത്തതിനാൽ ഇരു കോളേജുകളിലെയും 250 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് മുടങ്ങിയത്. രേഖവാങ്ങൽ മാത്രമാണ് നടന്നതെന്നും സ്‌പോർട് അഡ്മിഷന് മാനേജ്‌മെന്റ് പ്രതിനിധികൾ എത്തിയില്ലെന്നും പ്രവേശന കമ്മീഷ്ണർ കോടതിയെ അറിയിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News