സ്വവര്‍ഗ്ഗാനുരാഗികളായ കന്യാസ്ത്രീകള്‍ വിവാഹിതരായി

lesbian-wedding

രണ്ട് കന്യാസ്ത്രീകൾ തമ്മിൽ വിവാഹം കഴിക്കുക!!! ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും ഇത്തരം ഒരു സംഭവം. ഇറ്റലിയിലാണ് ഈ ചരിത്രം സംഭവം നടന്നത്.

ഇറ്റലിക്കാരി ഫെഡറിക്കയും, സൗത്ത് അമേരിക്കക്കാരി ഇസബെല്ലുമാണ് വിവാഹിതരായത്.

മൂന്നു വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും ഒരു ഡ്രഗ് റീഹാബിലിറ്റേഷൻ സെന്ററിൽ വെച്ച് കണ്ടുമുട്ടുന്നത്. മനുഷ്യരാശിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഇവർ തമ്മിൽ അടുത്തത് തികച്ചും യാദൃശ്ചികമായിരുന്നു.

സ്വവർഗ്ഗാനുരാഗ വിവാഹത്തെ അനുകൂലിച്ചു എന്ന ഒറ്റ കാരണം കൊണ്ട് സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പുരോഹിതൻ ഫ്രാൻകോ ബാർബെറോ ഒരു ഇറ്റാലിയൻ പത്രവുമായി ഇസബെല്ലിന്റെയും ഫെഡറിക്കയുടേയും കഥ പങ്കുവെച്ചപ്പോഴാണ് ഇക്കഥ ലോകം അറിയുന്നത്.

ഈ അടുത്താണ് ഇറ്റലിയിൽ സ്വവർഗ്ഗവിവാഹം നിയമപരമാക്കുന്നത്. പക്ഷേ കത്തോലിക് സഭ ഇപ്പോഴും ഇതിന് എതിരാണ്.

two nuns, married each other

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top