കോടമഞ്ഞിൻ താഴ്‌വരയിലൂടെ കക്കയം യാത്ര

കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രത്ത കുറിച്ച് ആർക്കും വലിയ ധാരണ ഇല്ല. കക്കയം ബസ് സ്‌റ്റോപ്പിൽ നിന്നും വെറും 15 കി.മി മാത്രം അകലെയാണ് ഈ വിനോദസഞ്ചാര കേന്ദ്രം. മഞ്ഞും, കാറ്റും, പ്രകൃതി സൗന്ദര്യവും കനിഞ്ഞ അനുഗ്രഹിച്ച സ്ഥലമാണ് കക്കയം. കക്കയത്തെ കാഴ്ച്ചകൾ….

1. ബോട്ട് റൈഡ്

ഒരാൾക്ക് 150 രൂപയാണ് ബോട്ട് റൈഡിങ്ങിന്റെ ഫീസ്. കക്കയത്തിന്റെ ഓളപ്പരപ്പിൽ തട്ടി വേഗത്തിൽ ഉള്ള ഈ ബോട്ട് യാത്ര വിലമതിക്കാനാവത്തതാണ്.

14344906_1771670199778284_1562263652137008397_n-1

2. തോണിക്കടവ്

കണ്ണൂർ നിന്നും വരുന്നവർക്ക് തലശ്ശേരി നാദാപുരം കുറ്റ്യാടി ചക്കിട്ടപാറ വഴി കക്കയം എത്താം..കക്കയം എത്തുന്നതിനു മുന്നേ റോഡ് സൈഡിൽ ആണ് തോണിക്കടവ്. കോഴിക്കോട് നിന്നാണേൽ ബാലുശ്ശേരി വഴി ആണ് വരേണ്ടത്.

14322669_1771670353111602_8907512085412595926_n

സഞ്ചാരികൾക്ക് കൈയ്യിൽ കരുതിയ ഭക്ഷണം കഴിക്കാനും, പങ്കാളിയോടോ, കുടംമബത്തോടോ ഒപ്പം മനോഹരമായ നിമിഷങ്ങൾ പങ്കിടുവാനും ഇതിലും നല്ല സ്ഥലം വേറെ ഇല്ല. ഇവിടെ അധികം ആഴമില്ലാത്ത് കൊണ്ട് അത്യാവിശ്യം വെള്ളത്തിൽ ഇറങ്ങാനും കുളിക്കാനും ഒക്കെ പറ്റും.

14332970_1771670223111615_7242298410961097123_n

മഴയും മഴക്കാറും എല്ലാം ചേർന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ദൃശ്യ വിരുന്നാണ് പ്രകൃതിയും കക്കയവും തോണിക്കടവും സഞ്ചാരികൾക്ക് സമ്മാനിക്കുക.

3. കക്കയം ഡാം

kakkayam-dam

കക്കയം ടൗണിൽ നിന്നും ഡാമിലേക്കുള്ള വഴി ഈ വ്യൂ കിട്ടുന്ന ഒന്നിലധികം സ്ഥലങ്ങളുണ്ട്. മേഘ കിരീടം ചൂടി നിൽക്കുന്ന ഈ മലനിരകൾ ഇങ്ങനെ നോക്കി നിന്ന് പോവും.

14369966_1771670246444946_1165219409290211606_n

4. അമ്പലപ്പാറ വെള്ളച്ചാട്ടം

14317606_1771670409778263_2398168015786514604_n

ഈ പാറക്കൂട്ടങ്ങളുടെ മുകളിൽ പണ്ട് ആദിവാസികൾ വസിച്ചിരുന്നു. അവർക്ക് ഒരു അമ്പലം ഉണ്ടായിരുന്നുവെന്നും അവിടെ മനുഷ്യരെ കുരുതി കൊടുക്കാറുണ്ടായിരുന്നുവെന്നും ആണ് ഐതീഹ്യം. ഈ വെള്ളച്ചാട്ടം വരെ ആണ് ബോട്ടിംഗ്. ഇവിടെ നിന്നും തിരിച്ച വേറൊരു വഴിയിലൂടെ സ്റ്റാർട്ടിങ് പോയിന്റിൽ എത്തും.

14322518_1771670449778259_7720706453809446033_n-1

കക്കയം ഡാമിനകത്ത്  അമ്പല പാറ വെള്ളച്ചാട്ടത്തിന് നേരെ എതിർവശത്തായിട്ടാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

5. ഉരക്കുഴി വെള്ളച്ചാട്ടം

14370259_1771670513111586_4005317294256868213_n

600 അടിയോളം താഴ്ചയിൽ അതിശക്തമായി പതിക്കുന്ന ഈ വിസ്മയം തിരച്ചിലും രക്ഷാപ്രവർത്തനവും നടത്താനാകാത്ത ഇടം കൂടിയാണ്. ഗൈഡിന്റെ വാക്കുകൾ കടം എടുക്കുകയാണേൽ ഇവിടെ നിന്നും ആരെങ്കിലും താഴേക്കു വീണാൽ പിന്നെ കൂടെ വന്നയാൾ ഒന്നും മിണ്ടാതെ തിരിച്ചു വിട്ടോളുക എന്നല്ലാതെ വേറെ ഒരു വഴീം ഇല്ല. പക്ഷെ ഇതിനോടൊപ്പം അയാൾ വേറെ ഒരു കാര്യവും പറഞ്ഞു..ഇവിടെ നിന്നും ഇത് വരെ ഒരു അപകട മരണം നടന്നിട്ടില്ല. ഇനി ഉണ്ടാകുകയും ഇല്ല എന്ന് … അത്രയും ആത്മ വിശ്വാസത്തോടെ ഉള്ള ആ വാക്കുകൾ ഏതൊരു സഞ്ചാരിക്കും ആ ഭീകരത ആസ്വദിക്കാൻ ഉള്ള ആശ്വാസ വാക്കുകൾ ആണ്.. (അടിയന്തരാവസ്ഥ കാലത്തു സഖാവ് പി രാജൻ പോലീസ് കസ്റ്റഡിയിൽ മരണപ്പെടുകയും ബോഡി ഉരക്കുഴി വെള്ളച്ചാട്ടത്തിൽ ഉപേക്ഷിക്കുകയും ചെയ്തു എന്നൊരു കഥയും ഗൈഡ് പറഞ്ഞു )

14355542_1771670463111591_2343725873229632844_n

ഈ പാലത്തിൽ നിന്നും ഉരക്കുഴി വെള്ളച്ചാട്ടം കുറേക്കൂടി നന്നായി കാണാൻ പറ്റും. എന്നാൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇവിടെ പ്രവേശനം സാധ്യമല്ല.

kakkayam, travel,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top