ഒബാമ നേരത്തേ വോട്ടു ചെയ്തതെങ്ങിനെ ?

നവംബർ 8 ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒബാമ വോട്ടു ചെയ്തത് എന്നാണ് പലരുടെയും സംശയം… സംശയിക്കണ്ട ! ഒബാമ ചെയ്തത് ഒർജിനൽ വോട്ടു തന്നെ !
നേരത്തെ സമ്മതിദാനം വിനിയോഗിക്കാനുള്ള വ്യവസ്ഥയുടെ ആനുകൂല്യത്തിൽ ആണ് ഒബാമ വോട്ടു ചെയ്തത്. വോട്ടു ചെയ്യുന്നവരുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യവുമായാണ് “ഏർലി വോട്ടിംഗ്” (early voting ) ഏർപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ ഈ സൗകര്യം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിനു എത്ര ദിവസം മുൻപ് ഇത് ആരംഭിക്കും എന്നതിന് കൃത്യമായ വ്യവസ്ഥയില്ല. ഓരോ സ്റ്റേറ്റിലും അത് വ്യത്യാസപ്പെട്ടിരിക്കും. 50 ദിവസം മുൻപ് ഏർലി വോട്ടിംഗ് ആരംഭിക്കുന്ന സ്റ്റേറ്റുകളും ഉണ്ട്.
ഏർലി വോട്ടിംഗ് സൗകര്യത്തിന്റെ പ്രചാരം വർദ്ധിപ്പിക്കുക എന്നതും ഒബാമയുടെ വോട്ടിങ്ങിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഒബാമയുടെ സ്വന്തം നഗരമായ ഷിക്കാഗോയിൽ ആണ് ഒബാമ വോട്ട് ചെയ്തത്. ആർക്കായിരുന്നു വോട്ടെന്ന് പരസ്യമാക്കിയില്ല. പക്ഷെ , ഡെമോക്രറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റൺന്റെ പ്രധാന പ്രചാരകരിൽ ഒരാളാണ് ഒബാമ.