സിപിഎം നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു

kannur-attack

കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തെ പട്ടാപ്പകൽ വെട്ടിക്കൊന്നു. പടുവിലായി ലോക്കൽ കമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനനെ (50) യാണ് കൊലപ്പെടുത്തിയത്.

പിണറായിക്കടുത്ത് വാളാങ്കിച്ചാലിൽ ഷാപ്പ് തൊഴിലാളിയായ മോഹനനെ ആറംഗ സംഘം ഷാപ്പിൽ കയറി വെട്ടുകയായിരുന്നു. ഓംനി വാനിൽ മുഖം മൂടിയാണ് സംഘം എത്തിയത്. മോഹനനെ ഉടൻ തന്നെ തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം ആരോപിച്ചു

CPIM, Kannur, Murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top