ഫോർട്ട് കൊച്ചിക്കാരൻ ഗാന്ധി

twentyfournews-vinay

നടൻ വിനയ് ഫോർട്ട് ഗാന്ധിജിയായി അഭിനയിക്കുന്നു. ഗോഡ്‌സെ എന്ന ചിത്രത്തിലാണ് വിനയ് ഗാന്ധിജിയുടെ രൂപത്തിൽ എത്തുക.

ഹരിശ്ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിനയ് അവതരിപ്പിക്കുന്നത്. ആകാശവാണിയിലെ ഗാന്ധിമാർഗ്ഗം എന്ന പരിപാടിയുടെ അവതാരകനാണ് ഹരിശ്ചന്ദ്രൻ. ഗാന്ധിജിയുടെ ജീവിതത്തിൽ ഏറെ ആകൃഷ്ടനാണ് ഈ കഥാപാത്രം.

vinayചിത്രത്തിലെ ഗാന്ധിജിയുടെ രൂപത്തിലുള്ള തന്റെ ഫോട്ടോ വിനയ് ഫോർട് തന്നെയാണ് പുറത്തുവിട്ടത്. ഷെറിയും ഷൈജു ഗോവിന്ദനും ചേർന്നാണ് ഗോഡ് സേ ഒരുക്കിയിരിക്കുന്നത്. ഐഎഫ്എഫ്‌കെയിൽ ചിത്രം പ്രദർശനത്തിനെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top