ദിപയക്ക് ആ ബിഎംഡബ്ല്യൂ വേണ്ട

റിയോ ഒളിംപിക്സിലെ പ്രകടനത്തിന് സച്ചിന്‍ സമ്മാനിച്ച ബി.എം.ബിഎംഡബ്ല്യൂ കാര്‍ ദിപ മടക്കി നല്‍കുന്നു. കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തതിനാലാണ് കാറ് തിരിച്ച് കൊടുക്കുന്നത്.
ദീപയും കടുംബവും താമസിക്കുന്ന അഗര്‍ത്തലയില്‍ ഈ കാറ് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ഇതിന് കാരണമാണ്. ഇങ്ങോട്ടുള്ള റോഡുകളുടേയും അവസ്ഥ അതിശോചനീയമാണ്.
ഹൈദരാബാദ് ബാഡ്മിന്റൻ അസോസിയേഷൻ ചാമുണ്ഡേശ്വര നാഥാണ് ബി.എം.ഡബ്ല്യൂ കാറുകൾ നൽകിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ തെന്‍ഡുൽക്കറാണ് കാർ സമ്മാനിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News