സൗമ്യ വധം; സുപ്രീം കോടതിയിൽ ഹാജരാകില്ലെന്ന് കഠ്ജു

markandey-katju

സൗമ്യ വധക്കേസിൽ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകില്ലെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കഠ്ജു. ഭരണഘടനയുടെ 124(7) വകുപ്പ് പ്രകാരം സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജഡ്ജിമാർ ഒരു കോടതിയിലും ഹാജരാകാനോ വാദിക്കാനോ പാടില്ലെന്നും കഠ്ജു വ്യക്തമാക്കി. ഫേസ്ബുക്കിൽ കുറിച്ച നിലപാടിൽ ഉറച്ച് നിൽക്കുന്നതായും സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മാർക്കണ്ഡേയ കഠ്ജുവിനോട് സംവാദത്തിലേർപ്പെടാൻ നേരിട്ട് കോടതിയിൽ ഹാജരാകാൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

Soumya murder case, Markandey Katju, Supreme court, facebook

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top