ഹൈദ്രാബാദില്‍ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഹൈദ്രാബാദിലെ ശ്രീ ചൈതന്യ കോളജില്‍ വിദ്യാർഥിനി ഹോസ്റ്റലിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. സ്വാതിക (16)യാണ് ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് ഹോസ്റ്റല്‍ മുറിയില്‍ സ്വാതിക മരിച്ചത്.ഉച്ചഭക്ഷണത്തിന്റെ സമയത്ത ഹോസ്റ്റലില്‍ എത്തിയ ശേഷമാണ് തീ കൊളുത്തിയത്. ഭക്ഷണം കഴിച്ചശേഷം ക്ലാസിലേക്ക് പുറപ്പെട്ട കുട്ടികളാണ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്നും പുക ഉയരുന്നത് കണ്ടത്. സംഭവത്തിന് തൊട്ടുമുമ്പ് സ്വാതിക അമ്മയെ വിളിച്ച് തനിക്ക് ഹോസ്റ്റലിൽ തുടരാനാവില്ലെന്ന് അറിയിച്ചിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News