സിനിമാ വിലക്ക്; കരൺ ജോഹറും നിർമ്മാതാക്കളും രാജ്‌നാഥ് സിംഗിനെ കാണും

karan-johar

പാക് താരങ്ങൾ അഭിനയിച്ചതിന്റെ പേരിൽ ബോളിവുഡ് ചിത്രങ്ങളെ വിലക്കിയ നടപടിയ്‌ക്കെതിരെ കരൺ ജോഹറും നിർമ്മാതാക്കളും ഇന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കാണും.

വിഖ്യാത സംവിധായകൻ മഹേഷ് ഭട്ടിന്റെ നേതൃത്വത്തിലാണ് നിർമ്മാതാക്കൾ രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തുക.

പാക് താരങ്ങൾ അഭിനയിച്ചതിന്റെ പേരിൽ കരൺ ജോഹറിന്റെ ഏ ദിൽ ഹേ മുഷ്‌കിൽ, ഷാരൂഖ് ഖാൻ ചിത്രം റയീസ് എന്നീ ചിത്രങ്ങളുടെ പ്രദകർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് തിയേറ്റർ ഉടമകളും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവ് നിർമ്മാൺ സേനയും പറഞ്ഞിരുന്നു.

പാക് താരങ്ങൾക്ക് നേരെയുള്ള വിവേചനത്തിനെതിരെ ഇതുവരെയും കേന്ദ്ര സർക്കാർ മൗനം വെടിഞ്ഞിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ മഹാരാഷ്ട്ര സർക്കാർ ചിത്രങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.

Read More : ” സിനിമയെ രാഷ്ട്രീയത്തിൽനിന്ന് മാറ്റി നിർത്തൂ ”

അതേ സമയം ഇനി പാക് താരങ്ങളെ തന്റ സിനിമയിൽ അഭിനയിപ്പിക്കില്ലെന്നും രാജ്യമാണ് വലുതെന്നും കഴിഞ്ഞ ദിവസം കരൺ ജോഹർ പറഞ്ഞിരുന്നു. പാക് അതിക്രമങ്ങൾക്ക മുമ്പ് ചിത്രീകരിച്ചതാണ് ഏ ദിൽ ഹേ മുഷ്‌കിൽ എന്നും അതിനാൽ പ്രദർശനം തടയരുതെന്നുമുള്ള കരൺ ജോഹറിന്റെ അഭ്യർത്ഥന വൈറലാവുകയും ചെയ്തിരുന്നു.

കലയും ഇന്ത്യ പാക് ബന്ധത്തിന്റെ പേരിൽ പ്രതിസന്ധി നേരിടുമ്പോൾ keepcinemaoutofpolitics എന്ന ഹാഷ്ടാഗോടെയാണ് സോഷ്യൽ മീഡിയ വിഷയത്തെ ഏറ്റെടുത്തിരിക്കുന്നത്.

Week Before Film’s Release, Karan Johar Takes ‘Mushkil’ To Rajnath Singh.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top