സിനിമ സെറ്റിൽ വച്ച് പ്രണയത്തിലായ 6 ബോളിവുഡ് ജോഡികൾ

റിതേഷ് ദേശ്മുഖ്-ജനീലിയ

rithesh deshmukh

‘തുജ്‌ഹേ മേരി കസം’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു റിതേഷ് ദേശ്മുഖും, ജനീലിയ ഡിസൂസയും ആദ്യമായി കാണുന്നത്. ഷൂട്ടിങ്ങിനിടെ പ്രണയത്തിലായ ഇവർ ഇത് ആരും അറിയാതെ കുറേ കാലം കൊണ്ടുനടനന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012 ൽ ആണ് ഇരുവരും വിവാഹിതരാവുന്നത്.

കാജോൾ-അജയ് ദേവ്ഗൺ

ajay

ഹുൽചുൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. അഞ്ച് വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് 1999ൽ ഇവർ വിവാഹിതരായത്.

കരൺ സിങ്ങ് ഗ്രോവർ- ബിപാഷ ബാസു

bipasha

അലോൺ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് പ്രണയത്തിലായത്. പ്രണയത്തിലായ വാർത്ത ഇരുവരും നിഷേധിച്ചെങ്കിലും പിന്നീട് പുറത്തിറങ്ങുന്നത് ഇരുവരും വിവാഹിതരാവുന്നു എന്ന വാർത്തയാണ്.

അഭിഷേക് ബച്ചൻ- ഐശ്വര്യറായ്

aishwarya_rai_to_make_a_comeback_with_hubby_abhishek_bachchan

മുമ്പ് ദായ് അക്‌സർ പ്രേം കഹാനി, കുച്ച് നാ കഹോ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നുവെങ്കിലും, ഉമ്രാവോ ജാൻ, ധൂം 2, ഗുരു എന്നീ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2007 ൽ ഇരുവരും വിവാഹിതരായി.

കുനാൽ കേമു-സോഹാ അലി ഖാൻ

kunal1

ടൂൺഥേ രെഹ ജാവോഗെ, 99, എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇവർ ആദ്യം സുഹൃത്തുക്കളാവും എന്ന് പോലും വിചാരിച്ചിരുന്നില്ല. പിന്നീട് രണ്ട് ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ച് സൗഹൃദത്തിലായ ഇവർ ലിവിങ്ങ് ടുഗെതറിന് ശേഷമാണ് 2015 ൽ വിവാഹിതരാവുന്നത്.

കരീന കപൂർ-സെയ്ഫ് അലി ഖാൻ

bebo_1

തഷൻ എന്ന ചിത്രത്തിൽ സെയ്ഫും കരീനയും ഒന്നിച്ചഭിനയിക്കുമ്പോൾ കരീന ഷാഹിദ് കപൂറുമായി ബ്രേക്കപ്പായി ഇരിക്കുകയായിരുന്നു. പിന്നീട് വാർത്തകളിൽ നിറഞ്ഞത് കരീനയും സെയ്ഫും തമ്മിലുള്ള ഡേറ്റിങ്ങ് വാർത്തകളായിരുന്നു. 2 വർഷത്തോളം പ്രണയിച്ച ഇവർ 2012 ഒക്ടോബറിലാണ് വിവാഹിതരായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top