ഏ ദിൽ ഹെ മുഷ്‌കിൽ; സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഉദ്യോഗസ്ഥർ

ae dil he mushkil

ക് താരം ഫവദ് ഖാൻ അഭിനയിച്ച ഏ ദിൽ ഹെ മുഷ്‌കിൽ പ്രദർശിപ്പിക്കണ മെങ്കിൽ അഞ്ച് കോടി രൂപ സൈനിക ക്ഷേമനിധിയിലേക്ക് സംഭാവന നൽകണമെന്ന എംഎൻഎസ് നേതാവ് രാജ് താക്കറെയുടെ നിർദ്ദേശം തള്ളി സൈനികർ.

മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടെ രാഷ്ട്രീയത്തിലേക്ക് ഭാഗമാകാനില്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരും വിരമിച്ച സൈനികരും വിവിധ മാധ്യമങ്ങളോടായി പ്രതികരിച്ചു. ചിലർ ട്വിറ്ററിലൂടെയും തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

Read More : പാക് താരങ്ങളുടെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാട് മയപ്പെടുത്തി എംഎൻഎസ്

സൈന്യം പൂർണ്ണമായും അരാഷ്ട്രീയമാണ്. തരം താണ രാഷ്ട്രീയത്തിലേക്ക് സൈന്യത്തെ വലിച്ചിടുന്നത് തെറ്റാണെന്നും സൈനിക ഉദ്യോഗസ്ഥരിലൊരാൾ പ്രതികരിച്ചു. എല്ലാ സംഭാവനകളും പരിശോധിക്കാൻ സൈനിക തലത്തിൽ വ്യവസ്ഥിതി നിലനിൽക്കുന്നുണ്ടെന്നും നിർബന്ധമായി നടത്തുന്ന സംഭാവന നിഷേധിക്കാൻ സാധിക്കുമെന്നും ആർമി വൃത്തങ്ങൾ വ്യക്തമാക്കി.

ഒരിക്കലും ഈ നടപടിയെ പിന്തുണക്കുന്നില്ലെന്ന് മുൻ സൈനിക സെക്രട്ടറി ലഫ്.ജനറൽ സയ്യിദ് അത്ത ഹസ്‌നെൻ പറഞ്ഞു. പ്രശ്‌നത്തിൽ തന്റെ ശക്തമായ പ്രതിഷേധം മുൻ എയർ വൈസ് മാർഷൽ മൻമോഹൻ ബഹാദൂർ ട്വീറ്റിലൂടെ അറിയിച്ചു.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് താരങ്ങൾ അഭിനയിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് എംഎൻഎസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലാണ് നിബന്ധനകളോടെ എംഎൻഎസ് നിലപാട് മയപ്പെടുത്തിയത്.

മേലിൽ പാക് താരങ്ങളെ അഭിനയിപ്പിക്കില്ലെന്ന നിലപാടെടുക്കാൻ കരൺ ജോഹറും നിർബന്ധിതനായി. അഞ്ച് കോടി രൂപ സൈനിക ക്ഷേമനിധിയിലേക്ക് സംഭാവന ചെയ്യണമെന്നും എംഎൻഎസ് നിബന്ധനവെക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top