പാക്കിസ്ഥാന്‍ ഗായകരുടെ പാട്ടുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന

പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്‍മാരെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രംഗത്ത്. പാക്കിസ്ഥാന്‍ കലാകാരന്‍മാരുടെ പാട്ടുകളും സംഗീത ആല്‍ബങ്ങളും ഇന്ത്യയില്‍ നിരോധിക്കണമെന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ആവശ്യപ്പെട്ടു. കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് കലാകാരന്‍മാര്‍ക്കെതിരെ എം.എന്‍.എസ്.രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ കലാകാരന്‍മാര്‍ പാകിസ്ഥാന്‍ കലാകാരന്മായി സഹകരിക്കരുതെന്നും പാക് കലാകാരന്‍മാരുമൊന്നിച്ചുള്ള ഇന്ത്യന്‍ സംഗീതജ്ഞരുടെ പരിപാടികള്‍ റദ്ദാക്കണമെന്നും എം.എന്‍.എസ്. ആവശ്യപ്പെടുന്നു.
ഇക്കാര്യമാവശ്യപ്പെട്ട് എം.എന്‍.എസ്. രാജ്യത്തെ പ്രമുഖ സംഗീത കമ്പനികളെ സമീപിച്ചതായും നേതാക്കള്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ ആസ്ഥാനമായുള്ള സംഗീത കമ്പനി ഇതിനോടകം പാക് ഗായകരുടെ രണ്ട് ആല്‍ബങ്ങളുടെ പ്രചാരണം അവസാനിപ്പിച്ചതായും വാര്‍ത്തകളുണ്ട്.ഇന്ത്യയില്‍ ആരാധകരേറെയുളള ആതിഫ് അസ്‌ലം ഉള്‍പ്പെടെയുള്ള പാക് ഗായകരെ ലക്ഷ്യമിട്ടാണ് എം.എന്‍.എസിന്റെ നീക്കം. അതേ സമയം എം.എന്‍.എസിന്റെ മുന്നറിയിപ്പ് വന്നതിനു പിന്നാലെ ടി സീരീസ് ആതിഫ് അസ്‌ലത്തിന്റെ ഗാനം യു ടൂബില്‍ നിന്നും നീക്കം ചെയ്തു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here