Advertisement

ആഘോഷങ്ങളിൽ ബലിയാടാകുന്ന ശിവകാശി

October 24, 2016
Google News 1 minute Read
shivakashi crackers
sivakashi crackers

ആഘോഷം ഏതുമാകട്ടെ ശിവകാശി പടക്കങ്ങൾ ഇല്ലാതെ ഇന്ത്യക്കാർക്ക് ആഘോഷം പൂർണ്ണമാകില്ല. 1942 ൽ പടക്ക നിർമ്മാണം ആരംഭിച്ച സ്റ്റാൻഡേർ ഫയർവർക്ക്‌സ് മുതൽ പിന്നീടങ്ങോട് ഉയർന്നുവന്ന നിരവധി ചെറുതും വലുതുമായ പടക്ക കടകൾ ശിവകാശി എന്ന കൊച്ചു നഗരത്തെ പടക്കങ്ങളുടെ ആസ്ഥാനമാക്കി.

ചൈന കഴിഞ്ഞാൽ പടക്ക നിർമാണത്തിൽ ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം. ഇതിൽ 90 ശതമാനം പടക്കങ്ങളും നിർമ്മിക്കുന്നത് ശിവകാശിയിലാണ്. ആഘോഷങ്ങളും, സന്തോഷവേളകിലും നാം ശിവകാശി പടക്കത്തെ ഓർമ്മിക്കുമ്പോൾ, ശിവകാശിക്ക് നിരത്താനുള്ളത് സങ്കടക്കണ്ണീർ നിറഞ്ഞ നഷ്ടങ്ങളുടെ കണക്കുകളാണ്.

കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ശിവകാശിയിൽ നടന്ന 88 അപകടങ്ങളിലായി പൊലിഞ്ഞത് 237 ജീവനുകൾ !! 1991, 2001, 2009 എന്നീ വർഷങ്ങളിൽ നടന്ന അപകടങ്ങൾ അവയിൽ ചിലത് മാത്രം. 1991 ലെ അപകടത്തിൽ എഴുപതോളം ജീവനുകൾ പൊലിഞ്ഞപ്പോൾ 2001 ൽ മുപ്പതും, 2009 ൽ നാൽപ്പത് ജീവനുകളുമാണ് ശിവകാശി പടക്ക നിർമ്മാണശാലകളിലെ അപകടങ്ങൾ കവർന്നത്.

sivakashi

കണക്കുകൾ പ്രകാരം 20 മുതൽ 25 പേർ വരെ പ്രതിവർഷം ശിവകാശിയിൽ പടക്കനിർമ്മാണശാലകളിൽ നടക്കുന്ന അപകടങ്ങൾ മൂലം മരിക്കുന്നുണ്ട്. ഈ അപകടങ്ങളിൽ പെട്ട് മരിച്ചവരുടെ എണ്ണം മാത്രം എടുത്ത് പറയുമ്പോൾ, കൈയ്യും, കാലും നഷ്ടപ്പെട്ടവരുടെയും, പൊള്ളലേറ്റ് അംഗഭംഗം സംഭവിച്ചവരുടെയും കണക്കുകൾ എങ്ങും എഴുതപ്പെടാതെ പോവുന്നു.

പടക്കങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ കൈയ്യുറകളോ മറ്റ് സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ കൈകാര്യം ചെയ്യുകയും, ഇവയിൽ നിന്ന് വമിക്കുന്ന പുക ശ്വസിക്കുകയും ചെയ്യുന്നത് വഴി ജീവിതകാലം മുഴുവൻ മാറാരോഗത്തിന് അടിമപ്പെടുന്ന തൊഴിലാളികൾ വേറെ.

നാം പൊട്ടിക്കുന്ന ഓരോ പടക്കവും നൂറുപേരുടെ ജീവനും ജീവിതവും ബലി നൽകി ഉണ്ടാക്കുന്നതാണെന്ന് പലപ്പോഴും മറക്കുന്നു. ഇത്രയധികം ജീവിതങ്ങൾ സെക്കൻഡുകളുടെ സന്തോഷം മാത്രം നൽകുന്ന പടക്കങ്ങൾക്കുവേണ്ടി ഹോമിക്കേണ്ടതുണ്ടോ ??

 

diwali, no crackers, sivakashi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here