ഈ ദീപാവലി സൈനികരോടൊപ്പം!!

വീട്ടില്‍ ദീപങ്ങള്‍ കത്തിച്ച്, പടക്കം പൊട്ടിച്ച് നമ്മള് മനസമാധാനത്തോടെ ദീപാവലി ആഘോഷിക്കാന്‍ ഒരു കാരണമുണ്ട്, നമ്മുടെ ജവാന്മാര്. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോഴും നമ്മുടെ ആഘോഷങ്ങള്‍ക്ക് ഒരു നിറവും കുറയാത്തത്, ജീവന് പണയപ്പെടുത്തി അവര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ്. ഒരു ആഘോഷങ്ങളിലും പങ്കെടുക്കാനാകാത്ത അവരെ കുറിച്ച് ആഘോഷത്തിന്റെ പാരമ്യതയില്‍ നില്ക്കുന്ന നമ്മളാരും ഓര്‍ക്കാറില്ലെന്നതാണ് സത്യം. ഇത്തവണ അതിന് ഒരു മാറ്റം വരുത്താം, നമ്മുടെ ആഘോഷങ്ങളില്‍ അകലെയാണെങ്കിലും അവരെ കൂടി പങ്കാളികളാക്കാം. നമുക്ക് അവര്‍ക്ക് ആശംസകളെഴുതാം.. സ്വന്തം കൈപ്പടയില്‍.
അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ദീപാവലിയ്ക്ക് വീട്ടില്‍ നിന്ന് അകന്ന് അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്ക് ആശംസ അറിയിക്കണമെന്ന് നരേന്ദ്രമോദിയും അറിയിച്ചിച്ചുണ്ട്. . സന്ദേശ് ടു സോള്‍ജിയേഴ്സ് എന്ന വീഡിയോ ക്യാമ്പയിനിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇതിനായി നരേന്ദ്രമോദി ആപ്പ് mygov.in , ആകാശവാണി എന്നീ മാധ്യമങ്ങള്‍ ഉപയോഗിക്കണമെന്നുമാണ് പ്രധാനമന്ത്രി അറിയിച്ചു. നരേന്ദ്രമോദി ആപ്പിലൂടെ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്തുകളും ആശംസകളും പോസ്റ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ടായിരിക്കും.
സത്യത്തില്‍ ജവാനോടുള്ള സ്നേഹവും രാജ്യസ്നേഹവും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല, ഈ സ്നേഹം ഈ ദീപാവലിയക്ക് വാക്കുകളിലൂടെ നമുക്ക് അവരെ അറിയിക്കാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here