ബലൂചിസ്താനിൽ ഭീകരാക്രമണം; 59 പേര്ഡ മരിച്ചു; നിരവധി പേർക്ക് പരിക്ക്

kuatta

പാകിസ്താനിലെ ക്വറ്റയിൽ പൊലീസ് ട്രെയിനിങ് അക്കാദമിക്ക് നേരേയുണ്ടായ ഭീകരാക്രമണത്തിൽ 59 പേർ കൊല്ലപ്പെട്ടു. 120ലധികം പേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. അക്കാദമിയിൽ ഉണ്ടായിരുന്ന 600 ട്രെയിനിങ് കേഡറ്റുകളിൽ 200 പേരെ സൈന്യം രക്ഷപ്പെടുത്തി.

പൊലീസ് ട്രെയിനിങ് അക്കാദമിയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരർ സുരക്ഷാസേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബലൂചിസ്താൻ പ്രവിശ്യാ തലസ്ഥാനമാണ് ക്വറ്റയിൽ നിന്ന് 13 കിലോമീറ്റർ അകലെ സരിയാബ് റോഡിലാണ് ക്വറ്റ പൊലീസ് ട്രെയിനിങ് അക്കാദമി സ്ഥിതി ചെയ്യുന്നത്.

അതേസമയം, ആക്രമണത്തിൻറെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ലഷ്‌കർ ഇ ജാംഗ്വി ഭീകരരാണെന്നാണ് പ്രാഥമിക നിഗമനം.

terror attack at baluchistan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top