Advertisement

ഈ വർഷത്തെ മിസ്റ്റർ ഏഷ്യ ആരെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

October 25, 2016
1 minute Read
balakrishna-water tank driver

ഫിലിപ്പീൻസിൽ നടന്ന ആഞ്ചാമത് ഏഷ്യൻ ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ ഇത്തവണ മിസ്റ്റർ ഏഷ്യയായി തിരഞ്ഞെടുത്തിരിക്കുന്നത് ജി.ബാലകൃഷ്ണയെയാണ്. ബംഗലൂരുവിലെ വാട്ടർ ടാങ്കർ ഡ്രൈവറാണ് ഈ 25 വയസ്സുകാരൻ.

ഇതിന് മുമ്പും നിരവധി ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ വിജയിയായിട്ടുണ്ട് ബാലകൃഷ്ണ. 2013 ൽ ജർമനിയിൽ നടന്ന അണ്ടർ 24 മിസ്റ്റർ യുണിവേഴ്‌സ് കോണ്ടെസ്റ്റിലും, 2014 ൽ ഏതൻസിൽ നടന്ന ചാമ്പ്യൻഷിപ്പിലും വിജയിച്ചിട്ടുണ്ട് ഇദ്ദേഹം.

പരിശീലനം

ദിവസവും 6 മണിക്കൂറാണ് ബാലകൃഷ്ണ പരിശീലനത്തിനായി മാറ്റിവയ്ക്കുന്നത്. ചാമ്പ്യന്മാരായ സംഗ്രാം ചൗഗ്ലയും (മുംബൈ), മുനിശ് കുമാറും (പഞ്ചാബ്) ആണ് ബാലകൃശ്ണയുടെ ട്രെയിനർമാർ.

ഭക്ഷണം

750 ഗ്രാം ചിക്കനും, 25 മുട്ടയും, 300 ഗ്രാം ചോറും, 200 ഗ്രാം പച്ചക്കറിയും, കൂടാതെ മീനും, പഴങ്ങളുമാണ് തന്റെ ബോഡി മെയിന്റെയിൻ ചെയ്യാൻ ദിവസവും ബാലകൃഷ്ണ കഴിക്കുന്നത്.

ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുക എന്നത് ഒരുപാട് പണച്ചിലവുള്ള കാര്യമാണ്. സർക്കാർ വക സഹായങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് തന്നെ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നത് വളരെയധികം കഷ്ടപ്പെട്ടാണെന്ന് ബാലകൃഷ്ണ പറയുന്നു.

വാട്ടർ ട്രാങ്കർ ഡ്രൈവറായ ഇദ്ദേഹം സമീപവാസികളുടെയും, റെസിഡൻസ് അസോസിയേഷണിന്റെയും സഹായത്തോടെയാണ് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നത്. കൂടാതെ വ്യവസായിയായ കോശി വർഗ്ഗീസും തന്നെ വളരെയധികം സഹായിച്ചിട്ടുണ്ട് എന്ന് ബാലകൃഷ്ണ പറയുന്നു.

 

body building championship 2016, balakrishna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top