ഷവോമി മി നോട്ട് 2 ഇറങ്ങി

xiaomi

ഷവോമി മി നോട്ട് 2 എത്തി. ബെയ്ജിങ്ങിൽ നടന്ന ‘കർവ്ഡ് ടു ഇംപ്രസ്സ്’ എന്ന ഇവന്റിലാണ് കമ്പനി ഈ ഫോൺ അവതരിപ്പിച്ചത്. ഷവോമിയുടെ എം.ഐ 4 ഐക്കും, റെഡ്മി നോട്ട് 3 ക്കും ശേഷം പ്രമുഖ സ്മാർട്ട് ഫോൺ കമ്പനിയായ ഷവോമി വിപണിയിൽ എത്തിക്കുന്ന പുതിയ ഫോണാണ് ‘ഷവോമി മി നോട്ട് 2’.

മെറ്റൽ ബോഡിയും ഫിംഗർ പ്രിന്റ് സ്‌കാനറുമായാണ് ഫോൺ എത്തുന്നത്. 5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയും, 4 ജിബി റാമും ഉണ്ട്. 16 ജിബിയാണ് ഇൻബിൽട്ട് സ്റ്റോറേജ്.

പ്രൈമറി ക്യാമറ 13 മെഗാപിക്‌സലും, സെക്കന്ററി ക്യാമറ 5 എംപിയുമാണ്. ആൻഡ്രോയിഡ് 5.0 വേർഷനിൽ (ലോലിപ്പോപ്പ്) ഇറക്കിയിരിക്കുന്ന ഈ ഫോണിന് 3060 എംഎഎച്ച് ബാറ്ററി ലൈഫുണ്ട്. 165 ഗ്രാമാണ് ഫോണിന്റെ ഭാരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top