ഐ.എം.എ-യുടെ സ്വദേശി ‘സ്വച്ഛ് സുരക്ഷിത് ദീപാവലി’ ഇന്ന്

ima-logo
രാജ്യത്തെതന്നെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം, ശിവകാശിയില്‍ ദിവസങ്ങള്‍ക്കു മുമ്പുണ്ടായ ദുരന്തം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ അപകടരഹിതമായ ആഘോഷം എന്ന സന്ദേശമുയര്‍ത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സുരക്ഷിത ദീപാവലി ആഘോഷിക്കുന്നു.
 ശബ്ദമലിനീകരണം അന്തരീക്ഷമലിനീകരണം എന്നിവ കുറച്ച് അപകടങ്ങള്‍ ഒഴിവാക്കി എങ്ങനെ ഇത്തരം ആഘോഷങ്ങൾ സുരക്ഷിതമായി ആഘോഷിക്കാം എന്ന ആശയം ജനങ്ങളിലത്തെിക്കുക എന്നതാണ് ഉദ്ദേശ്യം. ഇന്ന്(വ്യാഴം)  വൈകിട്ട് 6 ന് മ്യൂസിയം റേഡിയോ പാർക്കിൽ നടക്കുന്ന ‘സ്വദേശി സ്വച്ഛ് സുരക്ഷിത് ദീപാവലി’ എന്ന പരിപാടിയിൽ മേയര്‍ വി.കെ.പ്രശാന്ത്, ഒ.രാജഗോപാല്‍ എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യഅതിഥികളായിരിക്കും.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ചാപ്റ്ററിനോടൊപ്പം ഐ.എം.എ ഇന്‍ഷ്യേറ്റീവ് ഫോര്‍ സെയ്ഫ് സൗണ്ട്, സ്വസ്തി ഫൗണ്ടേഷന്‍, യങ് ഇന്ത്യൻസ് ( കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡ്സ്ട്രിയുടെ യുവജന വിഭാഗം), ഐ എം എ നമ്മുടെ ആരോഗ്യം മാസിക എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഐ.എം.എ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന നൃത്തം, മാജിക് അക്കാഡമിയുടെ മാജിക് ഷോ, ഗാനമേള തുടങ്ങിയ പരിപാടികൾ ചടങ്ങില്‍ അവതരിപ്പിക്കും.
ശബ്ദവും അന്തരീക്ഷ മലിനീകരണവും കുറച്ച് എങ്ങനെ ദീപാവലി ആഘോഷിക്കാമെന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ചടങ്ങിൽ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഐ.എം.എ തിരുവനന്തപുരം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ആര്‍.സി.ശ്രീകുമാര്‍, സെക്രട്ടറി ഡോ.ജി.എസ്സ്. വിജയകൃഷ്ണന്‍ ഐ.എം.എ മുൻസംസ്ഥാന പ്രസിഡണ്ട് ഡോ.ശ്രീജിത്‌.എൻ കുമാർ, വൈസ് പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, ഐ എം എ നമ്മുടെ ആരോഗ്യം മാസികയുടെ എഡിറ്റർ ഡോ പ്രശാന്ത്, സ്വസ്തി കണ്‍വീനര്‍ എബി ജോർജ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
IMA, Kerala,Diwali,Say No to crackers,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top