സോളാർ കേസ് തിരിച്ചടി തന്റെ അശ്രദ്ധമൂലമെന്ന് ഉമ്മൻചാണ്ടി

Ummanchandi

സോളാർ കേസിൽ ബംഗളുരു കോടതിയിൽനിന്ന് പിഴ ശിക്ഷ ലഭിച്ചത് തന്റെ അശ്രദ്ധമൂലമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2012 മുതൽ ഈ കേസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അറിയാമിയിരുന്നത് കൊണ്ട് കോടതി നടപടികൾ കാര്യമായി എടുത്തില്ല. അതാണ് തനിക്ക് തിരിച്ചടിയായതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

2015 മാർച്ച് 23നാണ് കേസ് കൊടുക്കുന്നത്. എന്നാൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ 30-4-15ൽ കേസ് തള്ളി. ഫീസടച്ച ശേഷം 19-3-16 ൽ കേസ് വീണ്ടും പരിഗണിച്ചു. ഈ അവസരങ്ങളിലൊന്നും തനിക്ക് അറിയിപ്പ് ലഭിച്ചിരുന്നില്ല. . കേസ് പരിഗണിച്ച മാർച്ച് 19ന് സമൻസ് അയച്ചിരുന്നു എന്ന് രേഖയിലുണ്ടെങ്കിലും ലഭിച്ചത് ഏപ്രിൽ 24നാണ്. 25ന് ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചു. ഇതോടെ കേസ് ജൂൺ 30ലേക്ക് മാറ്റിവെച്ചു, ഉമ്മൻചാണ്ടി പറഞ്ഞു.

30ന് കേസ് പരിഗണിച്ചപ്പോൾ തനിക്ക് വേണ്ടി അഡ്വ രവീന്ദ്രനാഥ് ഹാജരായെങ്കിലും പത്രിക സമർപ്പിക്കാനുള്ള സമയം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ആവശ്യം കോടതി തള്ളി. വാദിയ്ക്ക് അനുകൂലമായി തീർപ്പാക്കുകയും ചെയ്തു ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top