Advertisement

ഇമെയിൽ വിവാദം: ഹിലരി ക്ലിന്റനെതിരെ എഫ്ബിഐ അന്വേഷണം

October 29, 2016
Google News 1 minute Read
hillary-clinton

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനെതിരെയുള്ള ഇമെയിൽ വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജൻസിയായ എഫ് ബി ഐ അറിയിച്ചു. ഹിലരിയുടെ സ്വകാര്യ മെയിൽ സെർവറിൽ പുതുതായി കാണപ്പെട്ട ഇമെയിൽ വിവരങ്ങളെക്കുറിച്ചാണ് അന്വേഷിക്കുകയെന്ന് എഫ് ബി ഐ വ്യക്തമാക്കി.

തന്ത്രപ്രധാന ഇ മെയിൽ സന്ദേശങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തു എന്ന ആരോപണത്തിൽ ഹിലരി ക്ലിന്റനെതിരെ കുറ്റം ചുമത്തേണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ് ബി ഐ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഹിലരിയുടെ സ്വകാര്യ മെയിലിൽ വീണ്ടും ഇമെയിലുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണമെന്ന് എഫ് ബി ഐ ഡയറക്ടർ ജെയിംസ് കോമി കോൺഗ്രസ് അംഗങ്ങൾക്കയച്ച കത്തിൽ പറയുന്നു.

email sca, hilary clinton

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here