Advertisement

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര രാവ് ആദ്യമായി പ്രേക്ഷകരിലേക്ക്

October 29, 2016
0 minutes Read
kerala state film awards

മറ്റേത് അവാർഡ് നിശയേയും വെല്ലുന്ന താര സാന്നിദ്ധ്യവും ചുവടുകളുമായി കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിശ ഇന്ന് പ്രേക്ഷകർക്ക് മുന്നിലേക്ക്.

സംസ്ഥാന ചലച്ചിത്ര അവാർഡ് ഇതാദ്യമായാണ് പ്രേക്ഷകർക്ക് മുന്നിൽ ഒരു ആഘോഷമായി എത്തുന്നത്. പാലക്കാട് ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന 46ആമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരചടങ്ങ് പ്രേക്ഷകർക്ക് ആദ്യം മുതൽ അവസാനം വരെ വീട്ടിൽ ഇരുന്ന് കാണാൻ അവസരമൊരുങ്ങുന്നതും ഇത് ആദ്യം.

ദുൽഖർ സൽമാൻ, പാർവ്വതി, ജയറാം, ജയസൂര്യ, തുടങ്ങി വൻ താര നിര തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മാമാങ്കത്തിന് പാലക്കാട്ട് എത്തി. ജെ സി ഡാനിയേൽ പുരസ്‌കാരം ഏറ്റുവാങ്ങി കെ ജി ജോർജും, മലയാള സിനിമയുടെ എക്കാലത്തെയും താരല ജോഡികളായ മധു, ഷീല എന്നിവരും ചടങ്ങിന് പ്രൗഡിയേകി.

അന്തരിച്ച നാടകകൃത്ത് കാവാലം നാരായണപണിക്കരുടെ ഗാനത്തിന് നൃത്താവി ഷ്‌കാരവുമായി റിമകല്ലിങ്ങലും, ചാർളിയിലെ ചുന്തരിപ്പെണ്ണേ ഗാനവുമായി ദുൽഖറും വേദി കയ്യടക്കി. അനുശ്രീ, പാർവ്വതി നമ്പ്യാർ, ഷംനാ കാസിം, തുടങ്ങിയവരുടെ നൃത്തച്ചുവടുകളും വിജയ് യേശുദാസ്, നരേഷ് അയ്യർ, പി ജയചന്ദ്രൻ, രമേശ് നാരായണൻ, മധു ശ്രീ എന്നിവരുടെ ഗാനങ്ങളും പുരസ്‌കാരമേളയെ വ്യത്യസ്തമാക്കി.

ആദ്യമായൊരു താരനിശാ പരിവേഷം നൽകി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിനെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് ഫ്‌ളവേഴ്‌സ് ടി വിയാണ്. ഇന്നും നാളെയും 6.30 മുതൽ ഫ്‌ളവേഴ്‌സ് ടി വിയിൽ പുരസ്‌കരാചടങ്ങ് സംപ്രേക്ഷണം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top