ഹിജാബ് ധരിക്കണം: മത്സരത്തില്‍ നിന്ന് ഹീന സിദ്ധു പിന്മാറി

ഇറാനിലെ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യന്‍താരം ഹീന സിദ്ധു പിന്മാറി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വനിതാതാരങ്ങള്‍ ഹിജാബ് ധരിക്കണം എന്ന നിര്‍ദേശത്തെ തുടര്‍ന്നാണിത്. മുന്‍ ലോക ഒന്നാംനമ്പര്‍ താരവും കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവുമാണ് ഹീന സിദ്ധു. തെഹ്റാനില്‍ ഡിസംബര്‍ മൂന്നുമുതല്‍ ഒമ്പതുവരെയാണ് മത്സരങ്ങള്‍ നടക്കുക.
ടൂര്‍ണമെന്റിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റിലാണ് വനിതാതാരങ്ങള്‍ മത്സരങ്ങളിലും പൊതുസ്ഥലങ്ങളിലും ഇറാന് നിയമങ്ങള്‍ അനുസരിച്ച് വസ്ത്രം ധരിക്കണ നിര്‍ദേശം വന്നത്. വിദേശികളെയും സഞ്ചാരികളെയും നിര്‍ബന്ധപൂര്‍വം ഹിജാബ് ധരിപ്പിക്കുന്നത് അംഗീകരിക്കാനാകാത്തതിനാല്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറുകയാണെന്നും ഹീന അറിയിച്ചു. 2013ലും ഇതേ കാരണം ചൂണ്ടിക്കാട്ടി ഹീന ഇറാനില്‍ നടന്ന മത്സരത്തില്‍നിന്ന് വിട്ടുനിന്നിരുന്നു.
hina sidhu, shooting, iran,hijab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here