കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളെയും വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചു. മഴയുടെ അളവില്‍ 42 ശതമാനത്തിന്‍െറ വരെ കുറവുണ്ടാകുകയും കാര്‍ഷികവിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങുകയും കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിലെ14 ജില്ലകളെയും വരള്‍ച്ചബാധിത മേഖലയായി പ്രഖ്യാപിക്കാന്‍ ദുരന്ത നിവാരണ സമിതി തീരുമാനിച്ചത്. റവന്യൂ മന്ത്രിയാണ് ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചത്. 26 റിപ്പോര്‍ട്ടുകളുടെയും ദുരന്തനിവാരണ സമിതിയുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ വരര്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്. 2012ലും കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News