സിമി പ്രവർത്തകരുടെ കൊലപാതകത്തിൽ ഗൂഡാലോചന; ദിഗ്‌വിജയ് സിങ്

digvijaya-singh

സിമി പ്രവർത്തകരുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലെന്ന് സംശയിക്കുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭാ ആംഗവുമായ ദിഗ്‌വിജയ് സിങ്. തുടർച്ചയായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ദിഗ്‌വിജയ് സിങ് പറഞ്ഞു.

ഇതൊരു ഗൗരവമേറിയ പ്രശ്‌നമാണ്. ആദ്യം സിമി പ്രവർത്തകർ രക്ഷപ്പെട്ടത് ഖാന്ത്വ ജയിലിൽ നിന്നാണ്. ഇപ്പോൾ ഭോപ്പാലിലെ ജയിലില് നിന്നും. രാജ്യത്ത് മുസ്‌ലീങ്ങൾക്കെതിരായ കലാപങ്ങൾക്കു പിന്നിൽ ആർ.എസ്.എസും അതുപോലുള്ള സംഘടനകളാണെന്ന് ആവർത്തിച്ച് പറയുന്നു. ഇതിനു പിന്നിൽ ആരെങ്കിലുമുണ്ടോയെന്നത് അന്വേഷിക്കേണ്ടതുണ്ട്.’ സിങ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ദിഗ്‌വിജയ് സിങ്ങിന് പിന്നാലെ ആംആദ്പി പാർട്ടിയും ഗൂഡാലോചനയുണ്ടെന്ന സംശയവുമായി രംഗത്തെത്തി. എല്ലാ പ്രവർത്തകരും ഒരിടത്തുവെച്ചു കൊല്ലപ്പെട്ടു എന്നു പറയുന്നതിൽതന്നെ ചില സംശയങ്ങളില്ലേ എന്ന് എ.എ.പി എം.എൽ.എ അൽക ലംബ ചോദിച്ചു. അതേ സമയം ഇത്തരം ആരോപങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നാണ് ബി.ജെ.പിയും മധ്യപ്രദേശ് സർക്കാരും പറയുന്നത്.

‘Someone’ behind escape of SIMI members, claims Congress leader Digvijaya Singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top