പാക്കിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരും- അരുണ്‍ ജെയ്റ്റ്ലി

arun jaitley

ഇന്ത്യയെ തൊട്ടുകളിച്ചാല്‍ പാക്കിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
നിരന്തരം മുറിവേല്‍പിച്ചിട്ടും നാം അതെല്ലാം നിശബ്ദമായി സഹിച്ചു, സമാധാനം പുനസ്ഥാപിക്കുവാനായി നയതന്ത്രനീക്കങ്ങള്‍ക്ക് മുന്‍കൈയെടുത്തു. ആ കാലമൊക്കെ കഴിഞ്ഞു ഇനി കാര്യങ്ങള്‍ കണ്ടറിഞ്ഞു കൈകാര്യം ചെയ്യും. തീവ്രാവദികളെ നിരന്തരം കയറ്റി അയച്ച്, രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താന്റെ ശ്രമമെങ്കില്‍ അത് നടക്കില്ല. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തോട് പഴയ സമീപനമല്ല ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത് – ജെയ്റ്റലി വ്യക്തമാക്കി.

arun jaitley,  Pakistan, minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top