വരുൺ അല്ല അരുൺ

അരുൺ കുരിയൻ / ബിന്ദിയ മുഹമ്മദ്‌

എല്ലാ സ്‌കൂളിലും കോളേജിലും കാണും ഒരു ടൂർ കോർഡിനേറ്റർ. കൂടെയുള്ള അൻപതോളം കുട്ടികളെ പിക്‌നിക്കിന് കൊണ്ടുപോയി, ട്രിപ്പിന്റെ മേൽനോട്ടം വഹിക്കുന്ന ഒരുത്തൻ. നമ്മുടെ കൂടെയും ഉണ്ടായിരുന്നു കാണം അങ്ങനെ ഒരു കുട്ടി. ‘ആനന്ദം’ എന്ന ചിത്രത്തിൽ ‘വരുൺ’ എന്ന കഥാപാത്രം കണ്ടപ്പോൾ പലരുടെയും മനസ്സിൽ അവരവരുടെ കോളേജ് ട്രിപ്പിന്റെ മേൽനോട്ടം വഹിച്ച ആ കുട്ടിയുണ്ടായിരുന്നിരിക്കും. അത്ര തന്മയത്വത്തോടെയാണ് അരുൺ കുരിയൻ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ആനന്ദം എന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ച് അരുൺ കുരിയൻ ട്വിന്റിഫോർ ന്യൂസിന് നൽകിയ എക്‌സ്‌ക്ലൂസിവ് അന്റർവ്യു.

അരുണിൽ നിന്നും വരുണിലേക്ക്
arun-2

ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ആദ്യമാണെങ്കിലും, ഫീൽഡിൽ ഇതാദ്യമല്ല. കുറച്ച് പരസ്യ ചിത്രങ്ങളിൽ സഹസംവിധായകനായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. മാത്രവുമല്ല ഞാൻ കുറച്ച് ഷോർട്ട് ഫിലിംസും ചെയ്തിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നു. ഒരുപാട് ഓഡിഷനൊക്കെ അയക്കുമായിരുന്നു, പക്ഷേ ഒന്നിൽ നിന്ന് പോലും കോൾ വന്നില്ല.

ഫെയ്‌സ്ബുക്ക് തുടങ്ങിയ സമയത്ത് തന്നെ സിനിമയുമായി ബന്ധപ്പെട്ട മിക്കവരും ആയി കോൺടാക്ട് വെച്ചിരുന്നു ഞാൻ. ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർ ആനന്ദേട്ടനായും എന്നിക്ക് ‘നേരം’ തൊട്ടേ പരിചയം ഉണ്ടായിരുന്നു.

arun

ഇങ്ങനെ ഒരു സിനിമ തുടങ്ങാൻ പോവുന്നു എന്ന് കേട്ടപ്പോൾ തന്നെ ഞാൻ ആനന്ദേട്ടനോട് സംസാരിച്ചു. ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാവാൻ എനിക്ക് താൽപര്യമുണ്ടായിരുന്നു. പക്ഷേ ഡയറക്ഷന്റെ സ്ലോട്ട് ഫുള്ളായി എന്ന് പറഞ്ഞു.

അപ്പോൾ ആനന്ദേട്ടൻ തന്നെയാണ് എന്നോട് അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ ഫോട്ടോ അയക്കാൻ പറയുന്നത്. ഫോട്ടോസ് അയച്ച് 2 മാസം കഴിഞ്ഞ് ഓഡിഷൻ കോൾ വന്നു. അങ്ങനെ ദൈവാനുഗ്രഹം കൊണ്ട് സെലക്ടായി.

നല്ല സാമ്യതകൾ ഉള്ള പേരാണ് ‘വരുൺ’, ‘അരുൺ’. ക്യാരക്ടർ തമ്മിലും സാമ്യതകൾ ഉണ്ടോ ??

ഇല്ല. വരുണിന്റെ ഓപ്പോസിറ്റ് ആണ് ഞാൻ. വരുൺ കലിപ്പാണ്. പക്ഷേ അരുൺ ദേഷ്യം വന്നാലും അത്ര അടുപ്പമുള്ളവരുടെ അടുത്ത് മാത്രം എക്‌സ്പ്രസ്സ് ചെയ്യുകയുള്ളു. വരുൺ നല്ല അച്ചടക്കമുള്ള ‘പെർഫക്ട്’ കുട്ടിയാണ്. പക്ഷേ ഞാൻ അങ്ങനെയല്ല.

arun-3

സിനിമ മോഹവുമായി നടന്ന് ഒടുവിൽ സിനിമയിൽ എത്തിച്ചേർന്നയാളാണ് അരുൺ. ഇതേ മോഹവുമായി നടക്കുന്ന യുവാക്കളോട് എന്താണ് പറയാനുള്ളത്.

ഓഡിഷനിൽ എനിക്ക് മൂന്ന് അവസരം തന്നിരുന്നു. കാരണം ആദ്യത്തെ രണ്ട് ചാൻസിലും ഞാൻ ഗണേഷേട്ടനെ നിരാശപ്പെടുത്തിയിരുന്നു. ഞാൻ അപ്പോഴൊക്കെ ശരിക്കും വിഷമിച്ചിരുന്നു. അത് കൊണ്ട് തന്നെ സിനിമയിൽ വരണം എന്ന് ആഗ്രഹമുള്ളവർ ലക്ഷ്യത്തിൽ എത്തുന്നത് വരെ ശ്രമിച്ച് കൊണ്ടിരിക്കുക. മാതാപിതാക്കളുടെ സപ്പോർട്ടും ആവശ്യമാണ്.

arun-1

ഫേസ്ബുക്കിൽ വരുന്ന കാസ്റ്റിങ്ങ് കോളുകൾക്കെല്ലാം ഫോട്ടോ അയക്കണം, ഫീൽഡിലുള്ള എല്ലാവരുമായും കോൺടാക്ട് വക്കാൻ ശ്രമിക്കുക. അവസരങ്ങൾ വന്നില്ലെങ്കിലും നിരാശരാവാതെ, വിഷമിക്കാതെ നിങ്ങളുടെ ദിവസത്തിനായി ശ്രമിച്ച് കൊണ്ടിരിക്കുക.

arun kurian, varun, anandam,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top