Advertisement

ലോകത്തെ ഏറ്റവും ശോകമൂകമായ മൃഗശാല

November 3, 2016
Google News 1 minute Read
grand-zoo

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ചൈനയിൽ സ്ഥിതി ചെയ്യുന്ന ഈ മൃഗശാലയെ കുറിച്ചുള്ള വാർത്തകൾ വൈറലാവുന്നത്. മൃഗശാലയിൽ തടങ്കലിൽ അടയ്ക്ക പെട്ടപോലെ കഴിയുന്ന ‘പിസ’ എന്ന ഹിമ കരടിയുടെ ചിത്രം അടങ്ങിയ വാർത്തയായിരുന്നു ലോകമെമ്പാടും ചർച്ചയായത്.

ദ്രുവ പ്രദേശത്ത് ജീവിക്കേണ്ട ഹിമ കരടിയെ അതിന് ഒട്ടും ജീവിച്ച് പോവാൻ കഴിയാത്ത അന്തരീക്ഷത്തിലാണ് മൃഗശാല അധികൃതർ പാർപ്പിച്ചിരിക്കുന്നത്.

ഗ്രാൻഡ് വ്യു എന്നത് സത്യത്തിൽ മൃഗശാലയല്ല, മറിച്ച് ഒരു ഷോപ്പിങ്ങ് മാളാണ്. ഇവിടെയെത്തുന്ന സന്ദർശകരെ രസിപ്പിക്കാനാണ് ഈ മൃഗങ്ങളെ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. ഒരു അക്വേറിയത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മൃഗശാല ഒരുക്കിയിരിക്കുന്നത്.

grand-view-zoo

ചൈനയിലെ ഗാങ്ങ്ഷുയിൽ സ്ഥിതി ചെയ്യുന്ന ഈ മൃഗശാലയിൽ ദുർവിധി അനുഭവിക്കുന്ന പിസ എന്ന ഹിമ കരടി മാത്രമല്ല, ആർക്ടിക് കുറുക്കൻ, ബെലുഗ തിമിംഗലം, വാൽറസ് എന്നീ ജീവികൾകൂടിയാണ്.

പിസ എന്ന ഹിമ കരടിക്ക് കുറച്ച് കൂടി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കി നിരവധി മൃഗശാലകൾ രംഗത്ത് വന്നെങ്കിലും ഗ്രാൻഡ് വ്യു അധികൃതർ ഇതിന് തയ്യാറല്ല.

grand-view

അന്താരാഷ്ട്ര നിലവാരങ്ങൾ ഒന്നും പാലിക്കാത്ത ഈ മൃഗശാലയിൽ അവർക്ക് ജീവിക്കാൻ സാധിക്കാത്ത അന്തരീക്ഷത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഈ മൃഗങ്ങളുടെ ദുരവസ്ഥ കണക്കിലെടുത്ത് ഹ്യുമേൻ സൊസൈറ്റി ഇന്റർനാഷ്ണലും, അനിമൽസ് ഏഷ്യ ഫൗണ്ടേഷനും, ബോൺ ഫ്രീ ഫൗണ്ടേഷനും ചേർന്നാണ് മൃഗശാല പൂട്ടിക്കാനുള്ള നീക്കം ആരംഭിച്ചത്.

grand view

സംഭവത്തിൽ ചൈനീസ് സർക്കാരിന് സംഘടന പരാതി നൽകിയിട്ടുണ്ട്. ഇതിന് പുറമേ, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം ജനിപ്പിക്കാൻ ഓൺലൈൻ പെറ്റീഷനും സംഘടന രൂപം കൊടുത്തിട്ടുണ്ട്.

120,000 പേർ പിന്തുണയ്‌ക്കേണ്ട ഈ പെറ്റീഷനിൽ നിലവിൽ 112,000 പേരാണ് പിന്തുണച്ചിരിക്കുന്നത്.

pizza, grand-view zoo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here