പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ചു; യുവാവ് അറസ്റ്റിൽ

പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ച യുവാവ് അറസ്റ്റിൽ. ഫ്‌ളോറിഡയിലാണ് സംഭവം. ( Florida Man Arrested For Slapping Woman Face With Pizza Slice )
മാരിയൻ കൗണ്ടി ഷെറിഫ് ഓഫിസ് തയാറാക്കിയ അറസ്റ്റ് അഫിഡവിറ്റ് പ്രകാരം ഒർട്ടേലിയോ എന്ന യുവാവും യുവതിയും തമ്മിൽ വാഗ്വാദം ഉണ്ടാവുകയും, യുവാവ് പീസ കഷ്ണം കൊണ്ട് മുഖത്തടിക്കുകയുമായിരുന്നു.
യുവതിയുടെ ഷർട്ടിലും കോളറിലും പീസ സോസ് തെറിച്ച് വീണതിന്റെ പാടുകൾ പൊലീസ് കണ്ടെത്തി. ഒപ്പം മുടിയിലും ചെവിയിലും കൂടി പീസ കഷ്ണം കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
Story Highlights: Florida Man Arrested For Slapping Woman Face With Pizza Slice
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here