ധോണിയുടെ കാർ പിന്തുടർന്ന യുവതിക്ക് സംഭവിച്ചത്

എം.എസ് ധോണി- ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രം ഹിറ്റായതോടെ നിരവധി ആരാധകരേറി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണിക്ക്. ചിത്രത്തെ ചൊല്ലി നിരവധി തവണ മാധ്യമങ്ങളിൽ ഇടം പിടിച്ച ധോണി പക്ഷേ ഇത്തവണ ചർച്ചാവിഷയം ആയിരിക്കുന്നത് സിനിമയുടെ പേരിലെ ക്രിക്കറ്റിന്റെ പേരിലോ അല്ല. മറിച്ച് ധോണിയുടെ കാർ പിന്തുടർന്ന ആരാധികയുടെ പേരിലാണ്.
ധോണിയുടെ കാർ പിന്തുടർന്ന ആരാധ്യ എന്ന വിദ്യാർത്ഥിക്ക് സംഭവിച്ചതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ധോണി ഫാൻസ്.
സംഭവം ഇങ്ങനെ
ഇന്ത്യ വേഴ്സസ് ന്യൂസിലൻഡ് കളിക്ക് ശേഷം റാഞ്ചി എയർപോർട്ടിലേക്ക് പോവുകയായിരുന്നു ധോണി. തന്റെ പുതിയ ലക്ഷ്യൂറിയസ് ഹമ്മർ കാറിലായിരുന്നു ധോണിയുടെ യാത്ര.
പോവുന്ന വഴി റാഞ്ചി വുമൻസ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥിനികൾ ധോണിയെ കണ്ടു. ആ കൂട്ടത്തിൽ ധോണിയുടെ കടുത്ത ആരാധികയായ ആരാധ്യ ധോണിയുടെ കാർ പിന്തുടർന്നു.
എയർപ്പോർട്ട് ടെർമിനലിൽ ധോണിയെ കണ്ട ആരാധ്യ ധോണിയുടെ പേര് ഉറക്കെ വിളിച്ചു. സെക്യൂരിറ്റി ഗാർഡുകൾ ആരാധ്യയെ തടഞ്ഞെങ്കിലും ധോണിയുടെ അഭ്യർത്ഥന പ്രകാരം ധോണിയെ കാണാൻ അവർ ആരാധ്യയെ അനുവദിച്ചു. ഒരുമിച്ച് നിന്ന് ഒരു സെൽഫിയും എടുത്തിട്ടാണ് ധോണി ആരാധ്യയെ യാത്രയാക്കിയത്. ധോണി ഭയങ്കര വിനീതനാണെന്നും, ഡൗൺ ടു എർത്താണെന്നും ആരാധ്യ പറയുന്നു.
ന്യൂസിലൻഡിനെതിരെ നടക്കുന്ന 4 ആം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടത് ആരാധകരെ തെല്ലൊന്ന് വിഷമിപ്പിച്ചുവെങ്കിലും ആരാധകർക്ക് ധോണിയോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ഈ സംഭവം.
dhoni,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here