ചരിത്രം കുറിക്കാനൊരുങ്ങി ബംഗലൂരു എഫ്.സി

bengaluru-fc

എഎഫ്‌സി കപ്പ് ഫുട്‌ബോൾ ഫൈനലിൽ ഇന്ന് ബംഗളൂരു എഫ്‌സി ഇറാക്ക് ക്ലബ് അൽക്വാ അൽ ജാവിയയുമായി ഏറ്റുമുട്ടും. എഎഫ്‌സി കപ്പിന്റെ പതിമൂന്നാം പതിപ്പിൽ 23 രാജ്യങ്ങളിലെ 40 ക്ലബ്ബുകളാണു മാറ്റുരച്ചത്. ഇതിൽ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയ ബംഗളൂരുവും അൽ ജാവിയയും ഖത്തർ സ്‌പോർട്‌സ് കോംപ്ലസ് സ്റ്റേഡിയത്തിൽ രാത്രി 9.30ന് ഏറ്റുമുട്ടും.

ഫൈനലിലെത്തിക്കൊണ്ടു പുതിയ ചരിത്രം സൃഷ്ടിച്ച ബംഗളൂരു എഫ്‌സി മറ്റൊരു നാഴികക്കല്ലിന്റെ വക്കിലാണ്. ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ് എഎഫ്‌സി കപ്പ് ഫൈനലിലെത്തുന്നത്.

bengaluru FC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top