കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിന്റെ കേസ് ഫയല്‍ അപ്രത്യക്ഷമായി

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിന്റെ കേസ് ഫയല്‍ ഹൈക്കോടതിയില്‍ കാണാനില്ല. എഴുത്ത് പരീക്ഷയില്‍ മുന്നോക്കം നില്‍ക്കുകയും എന്നാല്‍ അഭിമുഖം കഴിഞ്ഞപ്പോള്‍ പിന്നോക്കം പോകകയും ചെയ്ത അനു എന്ന ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജിയുടെ ഫയലാണ് കാണാതായിരിക്കുന്നത്.
നാല്പതിനായിരത്തോളം പേര് പരീക്ഷ എഴുതുകയും എന്നാല്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ പലരേയും പിന്തള്ളി രാഷ്ട്രീയക്കാരുടേയും സര്‍വകലാശാല ജീവനക്കാരുടയേും ബന്ധുക്കള്‍ക്ക് നിയമനം ലഭിക്കുകയും ചെയ്ത കേസാണിത്. വിസി അടക്കമുള്ളവര്‍ക്ക് പ്രോസിക്യൂഷന് നടപടി ശുപാര്‍ശ ചെയ്തിരുന്നു. റാങ്ക് പട്ടിക റദ്ദാക്കി പരീക്ഷ വീണ്ടും നടത്തണം എന്നായിരുന്നു ലോകായുക്ത നല്കിയ റിപ്പോര്‍ട്ട്. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്കിയ അപ്പീല്‍ അദ്യം പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ഫയലാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. പുതിയ ബഞ്ച് വിധി പരിഗണിച്ച് വരവെയാണ് ഫയല്‍ ഹൈക്കോടതിയില്‍ നിന്ന് തന്നെ കാണാതെ പോയിരിക്കുന്നത്.