ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇതാണ്

2009 ൽ പുറത്തിറങ്ങിയ ‘2012’ എന്ന ചിത്രം ആരും അങ്ങനെ മറക്കാൻ സാധ്യതയില്ല. ലോകാവസാനത്തിന്റെ ഭീകരത ജനങ്ങളിലേക്ക് എത്തിക്കാൻ ഏറ്റവും നന്നായി കഴിഞ്ഞ ചിത്രമായിരുന്നു 2012. ഒടുവിൽ ലോകാവസാനത്തെ അതിജീവിച്ചെത്തുന്ന മനുഷ്യർക്ക് മുന്നിൽ ഭൂമി ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു. അതുവരെ ഭക്ഷണ സൃംഖലയിൽ ഉണ്ടായിരുന്ന ജീവജാലങ്ങളിൽ ഭൂരിഭാഗവും തുടച്ച് നീക്കപ്പെട്ടപ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല.
എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത്തരം ഒരു പ്രതിസന്ധി വന്നാൽ എന്ത് ചെയ്യും. സർവ്വ ജീവജാലങ്ങളെയും തൂത്തെറിഞ്ഞ് ലോകം ഒന്നേന്ന് മുതൽ നമുക്ക് മുന്നിൽ തുറന്ന് വന്നാലോ ??
ഇതിനൊരു പരിഹാരമായാണ് ഡൂംസ് ഡേ വോൾട്ട് നിർമ്മിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള നിരവധിയിനം സസ്യങ്ങളുടെ വിത്തുകൾ ശേഘരിച്ച് വച്ചിരിക്കുന്ന സ്ഥലാമാണ് ഡൂംസ് ഡേ ബാങ്ക്. ഗ്ലോബൽ സീഡ് വോൾട്ട് എന്നായിരുന്നു ഡൂംസ് ഡേ വോൾട്ടിന്റെ ആദ്യ നാമം.
2008 ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച ഇവിടെ 740,000 ൽ അധികം ഇനങ്ങളിലുള്ള വിത്തുകൾ ഉണ്ട്. ലോകമെമ്പാടുമുള്ള മറ്റ് ജീൻ ബാങ്കുകളിൽ നിന്നും വിത്ത് വർഗങ്ങൾ നഷ്ടപ്പെട്ടാലും, ഇവിടെ എല്ലാം സുരക്ഷിതമായിരിക്കും.
സമുദ്രനിരപ്പിൽ നിന്നും 130 അടിയിൽ നിർമ്മിച്ചിരിക്കുന്ന ഡൂംസ് ഡേ വോൾട്ടിൽ
-18 ഡിഗ്രിയിലാണ് വിത്തുകൾ സൂക്ഷിക്കുന്നത്. 4000 വർഷം വരെ ഈ വിത്തുകൾ കേട് കൂടാതെ സൂക്ഷിക്കാൻ കഴിയും എന്നതാണ് ഈ വോൾട്ടിന്റെ പ്രത്യേകത.
ലോകാവസാനം എന്നതിലുപരി യുദ്ധം, പ്രകൃതി ക്ഷോഭങ്ങൾ തുടങ്ങി മനുഷ്യ ജീവിതത്തെ ഉലയ്ക്കുന്ന എന്തിനെയും തരണം ചെയ്യാനാണ് ഈ സങ്കേതം നിർമ്മിച്ചിരിക്കുന്നത്.
ഉത്തരദ്രുവത്തിന് 1,300 കിമി അകലെയുള്ള ആർക്ടിക് സിവൽബാർ ആർക്കിപെലാഗോയിലെ ലോങ്ങർ ബെയ്നു സമീപമുള്ള സ്പിറ്റ്സ്ബെർഗൻ എന്ന നോർവീജിയൻ ദ്വീപിലാണ് ഡൂംസ് ഡേ വോൾട്ട് നിർമ്മിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങി പ്രകൃതിക്ഷോഭങ്ങൾ ഒന്നും വരാൻ സാധ്യതയില്ലാത്തയിടത്താണ് ഈ സീഡ് വോൾട്ട് സ്ഥിതി ചെയ്യുന്നത്.
പ്ലേറ്റാബർഗറ്റ് മലയ്ക്കരികിലൂടെ നിർമ്മിച്ചിരിക്കുന്ന ഈ വോൾട്ടിന് കാവലായി ഹിമക്കരടികൾ റോന്ത്ചുറ്റുന്നു. ഇതൊക്കെ കൊണ്ട് തന്നെ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്നാണ് വോൾട്ട് അറിയപ്പെടുന്നത്.
seed vault, seed bank, dooms day bank, Svalbard Global Seed Vault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here