സക്കീർ ഹുസൈന് മുൻകൂർ ജാമ്യമില്ല; ഏഴ് ദിവസത്തിനകം ഹാജരാകണം

വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിയായ സി.പി.എം മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. സക്കീർ ഹുസൈൻ ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് സക്കീർ ഹുസൈൻ ഹൈകോടതിയിൽ അപേക്ഷ നൽകിയത്. ഒന്നര വർഷം മുമ്പുള്ള പരാതിയിൽ ബോധപൂർവ്വം തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് സക്കീർ ഹുസൈൻ അപേക്ഷയിൽ പറഞ്ഞിരുന്നു.
എന്നാൽ, ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ടെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ കൂടുതൽ തെളിവുകൾ ലഭ്യമാകണമെങ്കിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. സർക്കാരിന്റെ ആവശ്യം പരിഗണിച്ച് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
sakeer hussain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here