ചായവിറ്റ് നടന്ന മോഡിയെങ്ങിനെ അംബാനിയുടെ അംബാസിഡറായി: വിഎസ്

സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിജെപിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി വിഎസ് അച്യുതാനന്ദൻ.
ചായവിറ്റ് നടന്ന മോഡിയെങ്ങനെ അംബാനിയുടെ അംബാസിഡറായെന്ന് ചോദിച്ച വിഎസ് സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്നവരെ ചവിട്ടിപ്പുറത്താക്കുമെന്ന് ആഞ്ഞടിച്ചു.
ഒത്തിരിപ്പേരുടെ ചോരയും പ്രാണവേദനയുമാണ് സഹകരണ പ്രസ്ഥാനം. നോട്ട് പിൻവലിച്ച നടപടിയിൽ ജനങ്ങളുടെ പിന്തുണ പ്രതീക്ഷിച്ച ബിജെപിയ്ക്ക് തെറ്റി. ആദ്യ ദിവസം കഴിഞ്ഞപ്പോൾതന്നെ ജനം കണ്ണ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയെന്നും വിഎസ്.
കേന്ദ്രത്തിന്റെ നടപടിയ്ക്ക് കൂട്ടുനിൽക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തി ൽ നിന്ന് ജനം ചവിട്ടിപ്പുറത്താക്കുമെന്നും വിഎസ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻധനകാര്യമന്ത്രി കെ എം മാണി, പി സി ജോർജ്, മുല്ലക്കര രത്‌നാകരൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും കേന്ദ്ര നടപടിയെ വിമർശിച്ചു.
Co Operative bank Issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here