അംബാനി ഒരുക്കിയ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത് ബോളിവുഡിലെ വമ്പൻ താരങ്ങൾ

മുകേഷ് അംബാനിയുടെയും, നീത അംബാനിയുടെയും സഹോദര പുത്രി ഇഷേതയുടെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ ആഘോഷത്തിൽ പങ്കെടുത്തത് കിങ്ങ് ഖാൻ മുതൽ ദീപിക പദുക്കോൺ വരെയുള്ള ബോളിവുഡ് താരങ്ങൾ.
ആഘോഷത്തിൽ പങ്കെടുക്കാൻ ബോളിവുഡ് യുവനടൻ റൺവീർ സിങ്ങും കാമുകിയും നടിയുമായ ദീപിക പദുക്കോണും എത്തിയത് ഒരുമിച്ചായിരുന്നു. ഇരുവരും തമ്മിൽ കൈകോർത്ത് കാണപ്പെട്ടു.
ആമിർ ഖാനും കിരൺ റാവുവും എത്തിയിരുന്നു. ബച്ചൻ കുടുംബത്തിൽ നിന്ന് ബിഗ് ബിയും, ഐശ്വര്യ റായ് ബച്ചനും, അഭിഷേക് ബച്ചനും എത്തിയിരുന്നു. ഇവർക്കൊപ്പം പ്രശസ്ഥ ഡിസൈനർ മനീഷ് മൽഹോത്രയും ആഘോഷത്തിൽ എത്തിയിരുന്നു.
കൃതി സാനോൺ, സൊനാക്ഷി സിൻഹ, ശ്രദ്ധ കപൂർ, സൊനാലി ബോന്ദ്രേ, കരൺ ജോഹർ, ജോൺ എബ്രഹാം, പ്രിയ റുഞ്ചാൽ, ആലിയ ഭട്ട് എന്നിവരും എത്തിയിരുന്നു.
ambanis star studded party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here